- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലോൺ മസ്കിന് ഒന്നാം റാങ്ക് പോയി; ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരൻ ഫ്രഞ്ച് കമ്പനിയായ ലൂയി വുട്ടോന്റെ തലതോട്ടപ്പൻ ബെർണാർഡ് ആർണോൾട്ട്; ടെസ്ലയുടെ വളർച്ചയിൽ ഇടിവ്; ഇന്ത്യയുടെ മുകേഷ് അംബാനിക്ക് 11 ാം റാങ്ക്; അദാനി ഫോബ്സ് സമ്പന്ന പട്ടികയിൽ പതിനാറാമത്
ന്യൂയോർക്ക്: ഇനി മസ്ക് കുറിച്ച് നാൾ മാറി നിൽക്കട്ടെ. താനാവാം ലോക ശതകോടീശ്വരൻ എന്ന് ആഡംബര ഉൽപ്പന്നകമ്പനിയായ ലൂയി വുട്ടോന്റെ (എൽവി എംഎച്ച്) സിഇഒയും ചെയർമാനുമായ ബെർണാർഡ് ആർണോൾട്ട്. സമ്പന്നരുടെ പട്ടികയിൽ ആർണോൾട്ട് ഒന്നാംസ്ഥാനത്തെത്തി.
ലൂയി വുട്ടോൺ, സെഫോറ, എന്നീ ആഡംബര ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ആർണോൾട്ടും കുടുംബവും ലോകത്തെ ഏറ്റവും സമ്പന്നരായെന്ന വാർത്ത ഫോബ്സ് ആണ് പുറത്തുവിട്ടത്. ഫ്രഞ്ച് ശതകോടീശ്വരന്റെയും കുടുംബത്തിന്റെയും സമ്പത്ത് 23.6 ബില്യൺ ഡോളർ വർധിച്ച് 207.8 ബില്യൺ ഡോളറിലെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
വ്യാഴാഴ്ച ഓഹരി വിപണിയിൽ ടെസ്ലയുടെ മൂല്യം 13 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, മസ്കിന് ആകെ മൂല്യത്തിൽ 18 ബില്യൻ ഡോളറിന്റെ ഇടിവ് വന്നു. അതേസമയം, ലൂയി വുട്ടോന്റെ ഓഹരി വില വെള്ളിയാഴ്ച 13 ശതമാനം ഉയർന്നു.
2021 ൽ എൽവി എംഎച്ച് 16 ബില്യൻ ഡോളറിന് ആഡംബര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയെ ഏറ്റെടുത്തിരുന്നു. എക്കാലത്തെയും വലിയ ആഡംബര കമ്പനി ഏറ്റെടുക്കലായിരുന്നു അത്. ആർണോൾട്ടിന്റെ ഉപ സ്ഥാപനമായ അഗാഷെ വെൻച്വർ ക്യാപിറ്റൽ സ്ഥാപനമായ ആഗ്ലെ വെഞ്ച്വേഴ്സിൽ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ആഗ്ലെയ്ക്ക് നെറ്റ് ഫ്ളിക്സ്, ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് എന്നിവയിലും നിക്ഷേപമുണ്ട്.
ആർണോൾട്ടിന്റെ അഞ്ച് മക്കളും എൽവി എംഎച്ചിലാണ് ജോലി ചെയ്യുന്നത്. മക്കളായ അലക്സാൻഡ്ര(31), ഫ്രഡറിക്(29) എന്നിവരെ കൂടി വാർഷിക പൊതുയോഗത്തിൽ 74 കാരനായ ആർണോൾട്ട് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് കമ്പനി.
നാലാം പാദ വിൽപ്പനയിൽ എൽവി എംഎച്ച് 10 ശതമാനം കുതിപ്പ് നേടി. ലൂയി വുട്ടോൺ, ഡിയോർ, ടിഫാനി എന്നിവയാണ് കമ്പനിയുടെ അഭിമാന ബ്രാൻഡുകൾ. പെർഫ്യൂമുകൾ, കോസ്മെറ്റിക്സ്, വാച്ചുകൾ, ജൂവലറി, എന്നിവയിലും വിൽപ്പന വളർച്ച രേഖപ്പെടുത്തി. എന്നാൽ വൈൻ ആൻഡ് സ്പിരിറ്റ് യൂണിറ്റ് മാത്രം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഫോബ്സ് പട്ടിക
1. ബെർണാഡ് ആർേേണാൾട്ടും കുടുംബവും(207.6 ബില്യൺ ഡോളർ)
2. ഇലോൺ മസ്ക്(204.7 ബില്യൺ ഡോളർ)
3. ജെഫ് ബെസോസ്(181.3 ബില്യൺ ഡോളർ)
4. ലാറി എലിസൺ(142.2 ബില്യൺ ഡോളർ)
5. മാർക് സക്കർബർഗ്(139.1 ബില്യൺ ഡോളർ)
6. വാറൻ ബഫറ്റ്(127.2 ബില്യൺ ഡോളർ)
7. ലാറി പേജ്(127.1 ബില്യൺ ഡോളർ)
8. ബിൽ ഗേറ്റ്സ്(122.9 ബില്യൺ ഡോളർ)
9. സെർജി ബ്രിൻ(121.7 ബില്യൺ ഡോളർ)
10. സ്റ്റീവ് ബാൾമർ(118.8 ബില്യൺ ഡോളർ)
ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് പട്ടികയിൽ 11 ാം റാങ്കാണ്. 104.4 ബില്യൻ ഡോളറിന്റെ ആസ്തി. ഗൗതം അദാനി 16 ാം സ്ഥാനത്താണ്. 75.7 ബില്യന്റെ ആസ്തി.
മറുനാടന് മലയാളി ബ്യൂറോ