- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു; പൊതുകടം നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും; ആശങ്ക ചൂണ്ടിക്കാട്ടി ഗുലാത്തി ഇന്റസ്റ്റിറ്റിയൂട്ടും; കേരളത്തിന് മുന്നിലുള്ളത് വമ്പൻ പ്രതിസന്ധി
തിരുവനന്തപുരം: ഇടതു ബുദ്ധി ജീവികൾ നയിക്കുന്ന സ്ഥാപനമാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) എന്നാണ് വിലയിരുത്തൽ. ആ സ്ഥാപനവും കേരള സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. കടം വാങ്ങി വികസനമെന്ന ഇടതു നയം സംസ്ഥാനത്തെ തകർക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനമാണ് ഗിഫ്റ്റ്.
പൊതുകടം നിയന്ത്രിച്ചു നിർത്തുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും ഇത് ആശങ്കാജനകമായ അവസ്ഥയാണെന്നും ഗിഫ്റ്റ് പഠനം പറയുന്നു. ഈ നില തുടർന്നാൽ നിലവിലെ ബാധ്യത തീർക്കാൻ വീണ്ടും വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലേക്ക് എത്തും. 2000-01 ൽ 25,721 കോടിയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി. ഇത് ആശങ്കാജനകമാണന്നാണ് റിപ്പോർട്ട്. ചെലവു ചുരുക്കലും അംഗീകരിക്കുന്നില്ല. ജിഎസ്ഡിപിയുടെ 27.8 ശതമാനത്തിൽ താഴെ പൊതുകടം എത്തിക്കാൻ സർക്കാരിനു കഴിയണമെന്നാണ് നിർദ്ദേശം.
ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തി. കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ. സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചെലവുചുരുക്കലിലേക്കു പോകുന്നത് ഉചിതമല്ലെന്നാണ് നിർദ്ദേശം.
കേന്ദ്ര സഹായത്തോടെ പ്രതിസന്ധി മറികടക്കണമെന്നതാണ് നിർദ്ദേശം. കുറഞ്ഞ പലിശ നിരക്കിൽ കടമെടുക്കണം, കേന്ദ്ര സഹായം തേടണം എന്നീ നിർദ്ദേശങ്ങളാണ് മുമ്പോട്ട് വയ്ക്കുന്നത്. നികുതി നിരക്കുകളുടെ കാര്യത്തിലും വിമർശനമുണ്ട്. കടത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ഗുരുതരാവസ്ഥയിലാണു കേരളമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ ശരിയല്ലെന്നു ഗിഫ്റ്റ് റിപ്പോർട്ട് പറയുന്നു. കടഭാരം കുറയ്ക്കാൻ സർക്കാരുകൾ ചെലവു കുറയ്ക്കണമെന്ന നിർദ്ദേശവും അംഗീകരിക്കാനാകില്ലെന്നും പഠനം പറയുന്നു.
നികുതി വരുമാനത്തിൽ 18.5% എന്ന മികച്ച വളർച്ച നേടാൻ കേരളത്തിനു കഴിഞ്ഞു. ആകെ നികുതി വരുമാനത്തിൽ തനതു നികുതി വരുമാനത്തിന്റെ പങ്കാകട്ടെ 85.5 ശതമാനമായി. ഈ മികവിൽ കേരളം മൂന്നാം സ്ഥാനത്താണ്. അതേസമയം, കേന്ദ്രത്തിൽനിന്നുള്ള സഹായം 25.8 ശതമാനമായിരുന്നത് 20.6 ശതമാനമായി കുറഞ്ഞുവെന്ന കുറ്റപ്പെടുത്തലും പഠനത്തിലുണ്ട്. കടമെടുത്ത് വികസനത്തിലേക്ക് എന്ന ഇടതു നയത്തിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നത് കൂടിയാണ് പഠനം.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് ഈ സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. വായ്പാ പരിധി ഏതാണ്ട് തീർന്നു കഴിഞ്ഞു. സാമ്പത്തിക വർഷത്തെ അവസാന 3 മാസത്തേക്കാണ് കൂടുതൽ സാമ്പത്തിക ചെലവുണ്ടാകുക. ഇത്തരത്തിൽ വായ്പയെടുത്ത് മുന്നോട്ടുപോയാൽ അടുത്ത രണ്ട് ക്വാർട്ടറുകളിലും പ്രതിസന്ധി രൂക്ഷമായേക്കാം. ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3 ശതമാനമായി കേന്ദ്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദം മാത്രമേ ലഭിച്ചുള്ളൂ.
ഈവർഷം ആദ്യം 20,522 കോടി രൂപയുടെ അനുമതി ലഭിച്ചു. തുടർന്ന് 1,330 കോടിക്കു കൂടി അനുമതിയായി. അതോടെ വായ്പാലഭ്യത 21,852 കോടിയായി. സെപ്റ്റംബർ വരെ വായ്പയെടുത്തത് 17,500 കോടി രൂപയാണ്.
മറുനാടന് മലയാളി ബ്യൂറോ