- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് ഈ സാമ്പത്തിക വർഷം 7.7 ശതമാനം വളർച്ച; നല്ല തുടക്കത്തെ തകർത്തത് പണപ്പെരുപ്പത്തെ നേരിടാനുള്ള കർശന ധനനയം; വളർച്ചാ നിരക്ക് ഏഴു ശതമാനത്തിൽ ഒതുങ്ങിയേക്കും; 7.6 ശതമാനം നേട്ടവുമായി അതിവഗം വളരുന്ന സമ്പദ് വ്യവസ്ഥയാകാൻ സൗദി; ഗൾഫിലെ കരുത്തന് തുണയാകുന്നത് എണ്ണവിലയിലെ കുതിപ്പ്
മുംബൈ: സ്വദേശത്തും വിദേശത്തുമുള്ള ഡിമാൻഡ് കുറയുന്നത് വളർച്ചയെ ബാധിച്ചതിനാൽ ഈ വർഷം അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പേര് ഇന്ത്യക്ക് നഷ്ടമാകും. സൗദി അറേബ്യ ഈ സ്ഥാനത്ത് എത്താനാണ് സാധ്യത. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി ആഗോള തലത്തിൽ ചർച്ചയായിരുന്നു. ഇതാണ് സൗദി എണ്ണ വിലക്കരുത്തിൽ സ്വന്തമാക്കാൻ സാധ്യത ഉയരുന്നത്.
മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 7 ശതമാനം വളരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഈ വളർച്ചാ നിരക്ക് സൗദി അറേബ്യയുടെ പ്രതീക്ഷിക്കുന്ന 7.6 ശതമാനം വളർച്ചയ്ക്ക് പിന്നിൽ രണ്ടാമതായിരിക്കും. ഊർജ വിലയിലുണ്ടായ വർദ്ധനവിന്റെ നേട്ടമാണ് സൗദിക്ക് തുണയാകുന്നത്. ലോകസമ്പദ്‌വ്യവസ്ഥയാകെ പലവിധ പ്രതിസന്ധികളാണ് അനുഭവിച്ചത്. കോവിഡ്, യുക്രെയൻ യുദ്ധം, ധനകാര്യ വിപണിയിലെ പ്രശ്‌നങ്ങൾ എന്നിവയെ മൂന്ന് നിലക്കുള്ള ആഘാതമായി പരിഗണിക്കാം. ഇതിനിടെയാണ് സൗദിയും ഇന്ത്യയും നേട്ടമുണ്ടാക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് നല്ല തുടക്കമായിരുന്നു. ഉയർന്ന പണപ്പെരുപ്പം കുറയ്ക്കാൻ കേന്ദ്ര ബാങ്കുകൾ അഭൂതപൂർവമായ പണനയം കർശനമാക്കിയത് തിരിച്ചടിയായി. പല വികസിത സമ്പദ്വ്യവസ്ഥകളെയും മാന്ദ്യത്തിലേക്ക് തള്ളിവിടുകയും മറ്റുള്ളവയുടെ വളർച്ചയെ മയപ്പെടുത്തുകയും ചെയ്യുന്നതായി ഇത്. ഇതിനൊപ്പം സൗദി വലിയ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകാൻ പോകുന്നത്.
2029ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കു പിന്നിൽ അഞ്ചാമതാണ് ഇന്ത്യ. നാലാമതുള്ള ജർമനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്പദ്‌വ്യവസ്ഥയിൽ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറിൽ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോർട്ടിലുണ്ടായിരുന്നു.
ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകും. ഐഫോൺ 14 മോഡലിന്റെ ഉൽപാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും എസ്‌ബിഐ റിസർച്ച് പറയുന്നു. ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ വഴിയൊരുക്കും. ഈ സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിൽ 13.5% വളർച്ചയാണ് ഇന്ത്യ നേടിയത്. ചൈനയുടെ വളർച്ചയാകട്ടെ 0.4 ശതമാനവും. ആദ്യപാദ കണക്കനുസരിച്ചാണ് ഈ നിഗമനം.
6.7%- 7.7% വളർച്ചയാണ് ഈ സാമ്പത്തികവർഷം പ്രതീക്ഷിച്ചത്. ഇത് ഏഴിലേക്ക് ചുരുങ്ങുന്നതാണ് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. രണ്ടു വർഷത്തിനുള്ളിൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.
മറുനാടന് മലയാളി ബ്യൂറോ