- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയിൽ അടുത്ത വർഷം ഇടിവ് സംഭവിക്കും; മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു പിടിച്ചു നിൽക്കുക ഇന്ത്യയെന്ന് പ്രവചിച്ച് ഐഎംഎഫ്; 2023ൽ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളർച്ചയുടെ അൻപതു ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും; പാക്കിസ്ഥാൻ പിച്ചചട്ടി എടുക്കുമ്പോഴും ലോക സാമ്പത്തിക ശക്തിയായി കുതിപ്പിന് ഇന്ത്യ
വാഷിങ്ടൺ: ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്. പാക്കിസ്ഥാൻ പണമില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നിൽ കൈനീട്ടിയിരിക്കയാണ്. ഇതിനിടെയും ഇന്ത്യയാണ് കരുത്തോടെ പിടിച്ചു നിൽക്കുന്ന രാജ്യം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) വ്യക്തമാക്കി. അതേസമയം മറ്റു ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ നില മെച്ചമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷത്തെ 6.8 ശതമാനത്തിൽ നിന്ന് വളർച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സമ്പദ് വ്യവസ്ഥയിൽ വരുന്ന വർഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നു. 2022ലെ 3.4 ശതമാനത്തിൽനിന്ന് 2023ൽ വളർച്ച 2.9 ശതമാനായി കുറയും. 2024ൽ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.
ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തിൽ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാർച്ച് 31ന് അവസാനിക്കുന്ന വർഷത്തിൽ 6.8 ശതമാനം വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതിൽ മാറ്റമില്ല. അടുത്ത വർഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു. 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.
നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ൽ ചൈനയുടെ വളർച്ച 3ശതമാനമായി കുറയും. നാൽപ്പതു വർഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളർച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ൽ ചൈന 5.2 ശതമാനം വളർച്ചയിലേക്കു തിരിച്ചെത്തും. എന്നാൽ 2024ൽ 4.5 ശതമാനത്തിലേക്കു താഴും. 2023ൽ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളർച്ചയുടെ അൻപതു ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും ചേർന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പീർ ഒലിവർ ഗൗരിൻചസ് പറഞ്ഞു.
'ഞങ്ങളുടെ ഒക്ടോബറിലെ പ്രവചനത്തിൽ ഞങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് നല്ല വീക്ഷണമുണ്ടായിരുന്നു. ആ പോസിറ്റീവ് വീക്ഷണത്തിന് വലിയ മാറ്റമില്ല,'ചോദ്യത്തിന് മറുപടിയായി പിയറി-ഒലിവിയർ ഗൗറിഞ്ചസ് പറഞ്ഞു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക നില തീർത്തും പരിതാപകരമായി തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് ആവശ്യമായ വായ്പകൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇളവുകൾ കൊണ്ടുവന്നതോടെ പാക്കിസ്ഥാൻ കറൻസി റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. 6.5 ബില്യൺ ഡോളറിന്റെ ഐഎംഎഫ് വായ്പകൾ സ്തംഭിച്ചതും കടബാധ്യതയിൽ വീഴുകയും ചെയ്തു.
മറുനാടന്‍ ഡെസ്‌ക്