- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളോഹരി വരുമാനം നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ ഏതൊക്കെ? കേരളത്തിന്റെ റാങ്ക് എത്ര? ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാന മുന്നിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്നിലും
ന്യൂഡൽഹി: ഒരുവർഷത്തിനിടെ രാജ്യത്തെ ഒരുവ്യക്തി സമ്പാദിക്കുന്ന ശരാശരി വരുമാനത്തിന്റെ അളവാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. ദേശീയ വരുമാനത്തെ ആകെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതീശീർഷ വരുമാനം കണക്കുകൂട്ടുന്നത്. വികസനത്തിന്റെ പ്രധാന അളവുകോലാണ് ആളോഹരി വരുമാനം. രാജ്യത്തെ ജീവിത നിലവാരത്തിന്റെ സൂചകം. സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളിൽ നയരൂപീകരണത്തിന് അടിസ്ഥാനമാക്കുന്നതും ആളോഹരി വരുമാന കണക്കാണ്. ഇനി പ്രതിശീർഷവരുമാനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങളുടെ പട്ടികതയ്യാറാക്കിയാലോ? നമ്മുടെ കൊച്ചുകേരളം എത്രാം സ്ഥാനത്തായിരിക്കും.
ഒരു സംസ്ഥാനത്തെ പ്രതിശീർഷ ആഭ്യന്തര ഉൽപാദനം (എൻ.എസ്.ഡി.പി) അടിസ്ഥാനമാക്കിയാണ് ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കുന്നത്. ഇതിൽ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമാണ് ഒന്നാം സ്ഥാനത്തുള്ളത്. സിക്കിമിനു പിന്നിൽ ഗോവയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങൾ ആദ്യ പത്തിൽ ഉൾപെടുന്നുവെന്നതാണ് ലിസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉത്തരേന്ത്യയിൽനിന്ന് താരതമ്യേന കുറച്ചു സംസ്ഥാനങ്ങൾ മാത്രമേ പട്ടികയിലുള്ളൂ. സമ്പന്നരായ ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം.
ദക്ഷിണന്ത്യേൻ സംസ്ഥാനങ്ങളുടെ ലിസ്റ്റെടുത്താൽ കേരളം പിന്നിലാണ്. ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാനയാണ് ലിസ്റ്റിൽ മൂന്നാമത്. കേരളത്തിന്റെ അയൽക്കാരായ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ യഥാക്രമം നാലും ആറും സ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് പത്താമത്. ഹരിയാന അഞ്ചാമതെത്തിയപ്പോൾ ഗുജറാത്ത് ഏഴാം സ്ഥാനത്താണുള്ളത്.
ഒരു സംസ്ഥാനത്തെ പ്രതിശീർഷ ആഭ്യന്തര ഉൽപാദനം (എൻ.എസ്.ഡി.പി) സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം അളക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ആളോഹരി സമ്പാദ്യത്തിന്റെ തോത് കണക്കാക്കാൻ സാധിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ