- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബറിനു ശേഷം അമേരിക്കൻ കമ്പനികൾ പുറത്താക്കിയത് രണ്ട് ലക്ഷത്തിൽ അധികം ടെക്കികളെ; പുറത്തായവരിൽ ഭൂരിപക്ഷവും ഇന്ത്യൻ ഐ ടി പ്രൊഫഷണലുകൾ; ആമസോണിലും ഗൂഗിളിലും ഫേസ് ബുക്കിലുകൊക്കെ ജോലി നഷ്ടപ്പെട്ടത് അനേകം ഇന്ത്യാക്കാർക്ക്
വിദേശങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയും യു കെയും ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ചത് ഇന്ത്യയിൽ നിന്നുള്ള സമർത്ഥരായ ഐ ടി പ്രൊഫഷണലുകൾ ആയിരുന്നു. പല ആഗോള ഭീമന്മാരുടെയും തലപ്പത്ത് എത്താൻ വരെ സമർത്ഥരായ ഇന്ത്യാക്കാർ ഉണ്ടായതോടെ ഇന്ത്യൻ ഐ ടി പ്രൊഫഷണലുകൾക്കുള്ള ഡിമാൻഡും ഈ രാജ്യങ്ങളിൽ വർദ്ധിച്ചു. പിന്നീട് നാം കണ്ടത് അമേരിക്കയുൾപ്പടെയുള്ള വികസിത രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ ഐ ടി പ്രൊഫഷണലുകളുടെ കുത്തൊഴുക്കായിരുന്നു.
എന്നാൽ, നിലവിലെ മാന്ദ്യകാലത്ത് ഏറ്റവുമധികം തിരിച്ചടി ഏൽക്കേണ്ടി വരുന്നതും ഇന്ത്യൻ ഐ ടി പ്രൊഫഷണലുകൾക്ക് തന്നെയാണെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയിടെ അമേരിക്കയിൽ നടന്ന കൂട്ടപ്പിരിച്ചു വിടലിൽ ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാർ നിരവധി ജീവനക്കാരെ പിരിച്ചു വിട്ടപ്പോൾ അതിൽ ഏറിയ ഭാഗവും ഇന്ത്യാക്കാർ തന്നെയായിരുന്നു.
ഇപ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ് പ്രശ്നം, നിശ്ചിത സമയത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്തണം എന്നതാണ്. ഇല്ലെങ്കിൽ ഒരുപക്ഷെ വർക്ക് വിസ തന്നെ നഷ്ടമാകുന്ന സാഹചര്യം ഉടലെടുത്തേക്കും. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്ന്ത് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക്, ആമസോൺ എന്നിവയടക്കം നിരവധി കമ്പനികളിൽ നിന്നായി കഴിഞ്ഞ വർഷം നവംബർ മുതൽ 2 ലക്ഷം ഐ ടി പ്രൊഫഷണലുകളെ പിരിച്ചു വിട്ടിട്ടുണ്ട് എന്നാണ്.
ഈ മേഖലക്ക് അകത്തുള്ളവരിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിൽ 30 മുതൽ 40 ശതമാനം പേർ വരെ ഇന്ത്യാക്കാരാണ്. അതിൽ തന്നെ വലിയൊരു വിഭാഗം എച്ച്-1 ബി, എൽ - 1 ബി വിസയിൽ എത്തിയവരും. ഇതിൽ എച്ച് - 1 ബി വിസ എന്നത് അമേരിക്കയിലേക്ക് കുടിയേറുവാനുള്ള വിസയല്ല . മറിച്ച്, കമ്പനികൾക്ക് സാങ്കേതികമായും മറ്റും സഹായം ആവശ്യം വരുന്ന സമയത്ത് വിദേശത്തുനിന്നും ജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള വിസയാണ്.
ഇന്ത്യയേയും ചൈനയേയും പോലെയുള്ള രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളേയാണ് വിവിധ കമ്പനികൾ ഈ വിസയിൽ അമേരിക്കയിൽ എത്തിച്ചിരിക്കുന്നത്. അതേസമയ്ം, എൽ - 1 എ, എൽ - 1ബി വിസകൾ കമ്പനിക്കുള്ളിൽ തന്നെ മനേജീരിയൽ തസ്തികയിൽ ഉള്ളവർക്ക് താത്ക്കാലിക സ്ഥലം മാറ്റത്തിനായി അനുവദിക്കുന്നതാണ്. ഇത്തരത്തിലുള്ള നോൺ ഇമിഗ്രന്റ് വിസകളിൽ എത്തിയവർക്ക് അവരുടെ ജോലി നഷ്ടപ്പെട്ടാൽ, നിശ്ചിത സമയ പരിധിക്കുള്ളിൽ വേറെ ജോലി കണ്ടെത്തേണ്ടതും വിസ സ്റ്റാറ്റസ് മാറ്റേണ്ടതും ഉണ്ട്.
കഷ്ടിച്ച് മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ ഇത്തരത്തിലുള്ള വിസയിൽ അമേരിക്കയിൽഎത്തിയവർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അറുപത് ദിവസത്തെ നോട്ടീസ് ലഭിച്ചവർക്ക് ഈ 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി നേടൻ ആയില്ലെങ്കിൽ ഇവർക്ക് തിരികെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതായി വരും. ഐ. ടി മേഖലയിൽ കൂട്ടപ്പിരിച്ചു വിടൽ നടക്കുന്ന സമയത്ത്, ഇത്രയും ചെറിയ കാലയളവിൽ മറ്റൊരു ജോലി ലഭിക്കുക എന്നത് അസാദ്ധ്യമാണെന്ന് അവർ കരുതുന്നു.
ഇതിൽ തന്നെ കുടുംബവുമായി താമസിക്കുന്നവർക്കാണ് ഏറെ പ്രതിസന്ധി നേരിടേണ്ടി വരുന്നത്. മക്കളുടെ പഠനവും മറ്റും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റൊരു ജോലി ലഭിക്കാതെ, അമേരിക്കയിൽ തുടരാൻ ആകാത്ത സാഹചര്യം വന്നാൽ, മക്കളുടെ പഠനം എന്താകുമെന്ന ആശങ്കയിലാണവർ. മാത്രമല്ല, സ്വന്തമായി വീടുകൾ ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഈ ചെറിയ കാലയളവിൽ അതെല്ലാം വിറ്റുപെറുക്കി പോവുക എന്നത് കഠിനകരമാണെന്ന് അവർ പറയുന്നു.
എച്ച് - 1 ബി വിസയിൽ എത്തിയവർക്ക് കമ്പനികൾ പ്രത്യേക പരിഗണന നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നാത്. കുറച്ചു മാസങ്ങൾ കൂടി, പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നും അവർ പറയുന്നു. ഗ്ലോബൽ ഇന്ത്യൻ ടെക്നോളജി പ്രൊഫഷണൽസ് അസ്സോസിയേഷൻ ഇത്തരത്തിൽ ജോലി നഷ്ടപ്പെടുന്നവരെ, ഐ ടി മേഖലയിലെ തൊഴിൽ ദാതാക്കളുമയി സമ്പർക്കത്തിൽ ഏർപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതുപോലെ ഫെഡറേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ്, ഇക്കാര്യത്തിൽ ഇന്ത്യൻ ഐ ടി പ്രൊഫഷണലുകൾക്ക് അനുകൂലമായ ഒരു തീരുമാനത്തിനായി നയ രൂപീകരണ സമിതികളെ സ്വാധീനിക്കുവാനും ശ്രമിക്കുന്നുണ്ട്. എച്ച്-1 ബി വിസയിൽ വന്നിട്ടുള്ളവർ ജോലി നഷ്ടപ്പെട്ടാൽ 60 ദിവസങ്ങൾക്കകം മറ്റൊരു ജോലി കണ്ടെത്തി എച്ച്-1 ബി സ്പോൺസറിങ് നേടണം. ഇല്ലെങ്കിൽ പിന്നീടുള്ള 10 ദിവസങ്ങൾക്കകം രാജ്യം വിടണം.
മറുനാടന്‍ മലയാളി ബ്യൂറോ