ലോകം മുഴുവൻ ചർച്ച ചെയ്ത ഒരു സംഭവമായിരുന്നു എലൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ. ഒരുപക്ഷെ മറ്റൊരു കമ്പനിയുടെ ഏറ്റെടുക്കൽ പ്രക്രിയയിലും ഉണ്ടാവാത്തത്ര വിവാദങ്ങളും പ്രതിഷേധങ്ങളുമായിരുന്നു എലൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഉണ്ടായത്. 44 ബില്യൺ ഡോളർ നൽകിയുള്ള ഏറ്റെടുക്കൽ പക്ഷെ മസ്‌കിന് ഉണ്ടാക്കിയിരിക്കുന്നത് കനത്ത നഷ്ടം മാത്രം. കമ്പനിയുടെ മൂല്യം പകുതിയിലേറെ കു്യൂറഞ്ഞ് ഇപ്പോൾ എത്തി നിൽകുന്നത് 20 ബില്യൺ ഡോളറിൽ.

ആറു മാസം കൊണ്ടാണ് മൂല്യത്തിൽ 24 ബില്യൺ പൗണ്ടിന്റെ കു്യൂറവ് ഉണ്ടായിരിക്കുന്നത്. തന്റെ ജീവനക്കാർക്ക് അയച്ച ഒരു ഈ മെയിൽ സന്ദേശത്തിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്ത ഉടനെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച മസ്‌ക് പറയുന്നത് കമ്പനി പാപ്പരാകാൻ ഇനി നാല്മാസം മാത്രമെ ബാക്കിയുള്ളു എന്നാണ്.

എന്നാൽ, ഇതാദ്യമായിട്ടല്ല മസ്‌ക് ട്വിറ്ററിന്റെ മൂല്യത്തെ കുറിച്ച് പരാതി ഉന്നയിക്കുന്നത്. കമ്പനി ഏറ്റെടുക്കുന്ന സമയത്ത് തന്നെ ഈ സമൂഹമാധ്യമത്തിന്വർ അവകാശപ്പെടുന്നത്ര മൂല്യമില്ല എന്ന് ആഭ്യന്തര രേഖകൾ തെളിയിക്കുന്നതായി മസ്‌ക് കോടതിയിൽ പറഞ്ഞിരുന്നു. കമ്പനിയെ രക്ഷിക്കാൻ തീവ്രമായ പല മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ടായിരുന്നു എന്ന് പറഞ്ഞ് ജീവനക്കാരെ പിരിച്ചു വിട്ട നടപടിയെ ന്യായീകരിക്കുന്ന ഈ മെയിൽ സന്ദേശം ഇപ്പോൾ ന്യു യോർക്ക് ടൈംസ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.

കമ്പനിയുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഒരു പരീക്ഷണത്തിനൊരുങ്ങുകയാണെന്ന് മസ്‌ക് അതിൽ പറയുന്നു. തന്റെ പദ്ധതികൾ വിജയിച്ചാൽ കമ്പനിയുടെ മൂല്യം 250 ബില്യൺ ഡോളർ ആയി ഉയരുമെന്നും അതിൽ പറയുന്നുണ്ട്. മാത്രമല്ല, പുതിയ സ്റ്റോക്ക് കോമ്പൻസേഷൻ പാക്കേജ് കമ്പനിയിൽ അവശേഷിക്കുന്ന 2000 ഓളം ജീവനക്കാർക്ക് നൽകുമെന്നും പറയുന്നു.

ഈ പദ്ധതി അനുസരിച്ച്, സമൂഹമാധ്യമം വാങ്ങുവാനായി മസ്‌ക് രൂപീകരിച്ച എക്സ് കോർപ്പറേഷൻ എന്ന കമ്പനിയുടെ ഓഹരികൾ ജീവനക്കാർക്ക് ലഭിക്കും. ഓരോ ആറ് മാസം കൂടുമ്പോഴും ജീവനക്കാർക്ക് ഈ ഓഹരികൾ വിറ്റഴിക്കാൻ അവകാശമുണ്ടായിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ജീവനക്കാർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കുമെന്നും, നിയമക്കുരുക്കുകൾ ഒന്നും ഉണ്ടാകില്ലെന്നും മസ്‌ക് പറയുന്നു. സമാനമായ ഒരു പദ്ധതി നേരത്തെ മസ്‌ക് തന്റെ സപേസ് എക്സ് കമ്പനിയിലും നടത്തിയിരുന്നു.