- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മക്കളെയും മാസത്തിൽ ഒരിക്കൽ ഓഫീസിൽ വിരുന്നിന് ക്ഷണിക്കും; കഴിക്കുന്നതിനിടയിൽ ഓരോരുത്തരോടും ഉപദേശങ്ങൾ തേടും; തന്റെ പിൻഗാമിയെ തെരെഞ്ഞെടുക്കാൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ചെയ്യുന്നത് ഇങ്ങനെ
ഡംബര വസ്തുക്കളുടെ നിർമ്മാതാക്കളായ എൽ വി എം എച്ചിന്റെ അധിപനും, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ബെർണാർഡ് ആർനോൾട്ട് മാസത്തിൽ ഒരിക്കൽ തന്റെ അഞ്ച് മക്കളേയും എൽ വി എം എച്ച് ആസ്ഥാനത്തേക്ക് ഉച്ചവിരുന്നിന് വിളിക്കുമത്രെ. എന്നാൽ, ഇത് കേവലം ഒരു കുടുംബ വിരുന്നല്ല, തീന്മേശക്ക് മുൻപിൽ 74 കാരനായ ആർനോൾട്ട് തന്റെ മക്കളോട് ബിസിനസ്സ് സംബന്ധമായ ഉപദേശങ്ങൾ തേടും. തന്റെ പിൻഗാമി ആരായിരിക്കണം എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ആർനോൾഡ് നടത്തുന്നത്.
ഏകദേശം 90 മിനിറ്റോളം നീണ്ടു നിൽക്കുന്ന വിരുന്നിനിടെ ആർനോൾട്ടിന്റെ ചോദ്യങ്ങൾക്ക് ഓരോ മക്കളും നൽകുന്ന പ്രതികരണങ്ങളും മറുപടികളും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 354 ബില്യൺ പൗണ്ട് ആസ്തിയുള്ള എൽ വി എം എച്ചിന്റെ അനന്തരാവകാശി ആരെന്ന് ഈ ചോദ്യോത്തര പംക്തിയിലൂടെയായിരിക്കും ആർനോൾട്ട് കണ്ടെത്തുക. ലൂയി വ്യൂട്ടൺ, ക്രിസ്റ്റ്യൻ ഡരർ, ടിഫാനി ആൻഡ് കോ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് എൽ വി എം എച്ച്.
തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ആർനോൾട്ടിനറിയാം. അക്കാര്യം തന്റെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. തന്റെ തീരുമാനത്തിൽ ഒരു ചെറിയ പിഴവ് പോലും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.അതുകൊണ്ടു തന്നെയാണ് ഇത്രയും കരുതലോടെ അദ്ദേഹം മുൻപോട്ട് പോകുന്നത്.
ഓരോ വിരുന്നിന് മുൻപായും ആർനോൾട്ട് തന്റെ ഐ പാഡിൽ നോക്കി ചർച്ചക്കുള്ള വിഷയങ്ങൾ വായിക്കും. പിന്നീട് അതിനെ കുറിച്ച് തന്റെ മക്കളുടെ ഉപദേശമാരായും. ഇതാണ് ആർനോൾട്ടിന്റെ രീതി എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. കമ്പനി മാനേജർമാരെകുറിച്ചും, കമ്പനിയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു വരണമെന്നതിനെ കുറിച്ചും അതുപോലെ ഏതെങ്കിലും ബ്രാൻഡിന്റെ കാര്യത്തിൽ പുതിയ നടപടികൾ ആവശ്യമുണ്ടോ എന്ന കാര്യവുമെല്ലാം ആർനോൾട്ട് തന്റെ മക്കളോട് ചോദിക്കും.
അതേസമയം, ഇത് ആർനോൾട്ട് തന്റെ മക്കളെ പരിശേീലിപ്പിച്ച് എടുക്കുന്നതിന്റെ ഭാഗമാണെന്ന് മറ്റൊരു വിഭാഗം പറയുന്നു. നന്നായി പരിശീലനം നൽകി മക്കളെ പ്രാപ്തരാക്കിയശേഷം താൻ വിരമിക്കുമ്പോൾ, തന്റെ കമ്പനികളിൽ ഓരോന്നിന്റെയും തലപ്പത്ത് മക്കളെ കൊണ്ടുവരുമെന്നും അവർ സൂചിപ്പിക്കുന്നു.
എന്നാൽ, എല്ലാത്തിനും കൂടി ഒരു മേധാവി ഉണ്ടാകും. അതാരാണെന്നതാണ് ഇനി അറിയാനുള്ളത്. മത്സരത്തിൽ മുൻതൂക്കം ഒരേയൊരു മകളായ ഡെല്ഫൈനിനാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ