- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷവും ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച ഇന്ത്യയ്ക്ക്; ഇന്ത്യയുടേത് ലോകത്തിലെ സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങളുടെ നാലിരട്ടി; ചൈനയുടെത് 5 ശതമാനവും ആഗോള വളർച്ച 3 ശതമാനവും; അടുത്ത രണ്ട് ദശകത്തിൽ ഇന്ത്യയുടെ കുതിപ്പ് തുടരും
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്ന സമ്പദ്ഘടന ഇന്ത്യയുടേതായിരുന്നു. വരുന്ന വർഷവും ഇതേ പ്രവണത തുടരും. നഗരവത്ക്കരണവും വ്യവസായ വത്ക്കരണവും അതിവേഗം നടക്കുന്ന ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര നാണയ നിധി (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) യുടെ കണക്കുകൾ പ്രകാരം 2023 ലെയും 2024 ലേയും ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉദ്പന്നം (ജി ഡി പി) വളരുക 6 ശതമാനമായിരിക്കും.
അതേസമയം സമയം, ഇന്ത്യയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് ചൈനയുടേതിനേക്കാൾ അല്പം കുറവായിരിക്കും. എന്നാൽ, ആഗോള സമ്പദ്ഘടനയുടെ വളർച്ചയുടെ ഇരട്ടിയായിരിക്കും ഇന്ത്യയുടെ വളർച്ച. വികസിത രാജ്യങ്ങളുടെ വളർച്ചയുടെ നാലിരട്ടി വളർച്ചാ നിരക്കും ഇന്ത്യ കാണിക്കും. ഇന്ത്യയുടെ ജനസംഖ്യാപരമായ ഘടന 1990 കളുടെ അവസാനത്തിലും 2000ത്തിലും നിലനിന്നിരുന്ന ചൈനയുടെ ജനസംഖ്യാ ഘടനയോട് സമാനമായതാണ്. അതുകൊണ്ടു തന്നെ വരുന്ന രണ്ട് ദശാബ്ദക്കാലത്തോളം അതിവേഗവും സുസ്ഥിരവുമായ വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയും എന്നും ഐ എം എഫ് പറയുന്നു.
2022-ൽ ഇന്ത്യയുടെ പ്രതിശീർഷ യഥാർത്ഥ മൊത്ത ആഭ്യന്തര ഉദ്പാദനം, പർച്ചേസിങ് പവർ പാരിറ്റിയിൽ 2022-ൽ 7,100 ആയിരുന്നു. ചൈന 2007/08 ൽ കൈവരിച്ച ഒരു നിരക്കാണിത്. അതുപോലെ ജനസംഖ്യയുടെ മാധ്യമ പ്രായം കുറച്ച് ഉയർന്നെങ്കിലും ഇപ്പോൾ 27.9 വയസ്സാണ്. ചൈന ഈ തലത്തിൽ എത്തുന്നത് 1998-ൽ ആയിരുന്നു. അതുപോലെ പ്രതിവർഷ ജനസംഖ്യാ വർദ്ധനവ് 2012 മുതൽ 2022 വരെയുള്ള പത്ത് വർഷക്കാലത്ത് 1.1 ശതമാനമായി തുടർന്നും 1988 മുതൽ 1998 വരെയുള്ള പത്തു വർഷക്കാലത്തായിരുന്നു ചൈനക്ക് സമാനമായ ജനസംഖ്യ വളർച്ച ഉണ്ടായത്.
അതുപോലെ ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം 2022-ൽ മൊത്തം ജനസംഖ്യയുടെ 35 ശതമാനമായി ഉയർന്നു. 2000 ൽ ആയിരുന്നു ചൈന ഈ നേട്ടം കൈവരിച്ചത്. അതുപോലെ ഊർജ്ജ ഉപഭോഗത്തിന്റെ കാര്യത്തിലും അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലുമൊക്കെ ചൈന പത്ത് വർഷം മുൻപ് ഉണ്ടായിരുന്ന നിലയിലെക്ക് ഇന്ത്യ എത്തിക്കഴിഞ്ഞു.
ഇതെല്ലാം സൂചിപ്പിക്കുന്നത് വരുന്ന രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യയ്ക്ക് സുസ്ഥിരമായ അതിവേഗ വളർച്ച ഉണ്ടാകുമെന്നു തന്നെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഒന്നാമത് ചൈനയുടെ ഭൂരിഭാഗം നഗരങ്ങളും ഉയരം കൂടിയ പ്രദേശങ്ങളിലാണ് ഇത് ഹീറ്റിംഗിനായി കൂടുതൽ ഊർജ്ജം ചെലവഴിക്കാൻ നിർബന്ധിതമാക്കുന്നുണ്ട്. അതുപോലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള ബന്ധവും ഇന്ത്യയിൽ ഏറേ ഊഷ്മളമാണ്.
മറുനാടന് മലയാളി ബ്യൂറോ