- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്തെ കണ്ണു വെച്ച് ബ്രിട്ടൻ മുതൽ പെറു വരെയുള്ള ലോക രാഷ്ട്രങ്ങൾ; ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ മത്സരം; ഇറക്കുമതി ഡ്യൂട്ടിയില്ലാതെ മാർക്കറ്റിൽ കയറിപ്പറ്റാൻ നീക്കം സജീവം
ലണ്ടൻ: ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയും സമ്പദ്വ്യവസ്ഥയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഒമാൻ, പെറു, യൂറോപ്പ്, യുകെ അടക്കമുള്ള വികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങളും ഇന്ത്യയുമായി കരാറിൽ ഒപ്പിടാൻ താൽപ്പര്യപ്പെടുന്നുണ്ട്. ഇക്കണോമിക് തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആർഐ) റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാപാര കരാറിലൂടെ ഇറക്കുമതി നികുതി കൂടാതെ ഇന്ത്യൻ മാർക്കറ്റിലേക്ക് കയറിപ്പറ്റാനാണ് വിദേശ രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ഇക്കണോമിക് തിങ്ക് ടാങ്ക് പറഞ്ഞു. ഈ കരാറിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നേടുമ്പോൾ അവരുടെ കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. വ്യാപാര കരാറില്ലാതെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറി (എഫ്ടിഎ) നെ മറ്റ് രാജ്യങ്ങൾക്ക് ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്ന മറ്റൊരു കാരണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ 75 ശതമാനവും എഫ്ടിഎ ഇല്ലാതെയാണ് ഇന്ത്യ ചെയ്യുന്നതെന്ന് റിപ്പോർട്ട് എടുത്തുകാട്ടുന്നു.
'എല്ലാവരും ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്നു. യുഎസ്, യൂറോപ്പ്, ജപ്പാൻ, യുകെ തുടങ്ങിയ വലിയ സമ്പദ്വ്യവസ്ഥകൾ മുതൽ ഒമാൻ, പെറു, മൗറീഷ്യസ് തുടങ്ങിയ ചെറിയ രാജ്യങ്ങൾ വരെയുള്ള രാജ്യങ്ങൾ ഇതിനകം ഇന്ത്യയുമായി എഫ്ടിഎ ഉണ്ടാക്കുകയോ അതിനായി സജീവമായി ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഇന്ത്യയുടെ ഉയർന്ന ഇറക്കുമതി തീരുവയാണ്. ഇത് ഇന്ത്യയുടെ വലുതും അതിവേഗം വളരുന്നതുമായ വിപണിയിലേക്ക് പ്രവേശിക്കുന്നത് ഈ രാജ്യങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. എന്നാൽ പ്രവേശിച്ചു കഴിഞ്ഞാൽ കാത്തിരിക്കുന്നത് വലിയ ലാഭവുമാണ്.
എന്നാൽ എഫ്ടിഎയിലൂടെ ഇന്ത്യയുടെ കയറ്റുമതി ഉയരാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുമായി വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്ന രാജ്യങ്ങൾക്ക് ഇതിനകം കുറഞ്ഞ ഇറക്കുമതി തീരുവയുണ്ട്. 'ഉദാഹരണത്തിന്, യുകെയുടെ തീരുവ 4.1 ശതമാനവും കാനഡയുടെ 3.3 ശതമാനവും യുഎസ്എയുടെ 2.3 ശതമാനവുമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ഇന്ത്യയുടെ ഇറക്കുമതി തീരുവ 12.6 ശതമാനത്തിൽ കൂടുതലാണ്. ജിടിആർഐ സഹസ്ഥാപകൻ അജയ് ശ്രീവാസ്തവ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു വ്യക്തമാക്കിയത് ഇക്കാര്യമാണ്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ ഗണ്യമായ പങ്ക് ഇതിനകം പൂജ്യം എംഎഫ്എൻ (ാീേെ ളമ്ീൗൃലറ ിമശേീി) തീരുവയിൽ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാനഡയുടെ 70.8 ശതമാനം ഇറക്കുമതിയും പൂജ്യം എംഎഫ്എൻ ഡ്യൂട്ടിയിലാണ് നടക്കുന്നത്. സ്വിറ്റ്സർലൻഡ് (61 ശതമാനം), യുഎസ് (58.7 ശതമാനം), യുകെ (52 ശതമാനം), യൂറോപ്യൻ യൂണിയൻ (51.8 ശതമാനം) എന്നിവയുടെ കാര്യവും ഇതുതന്നെയാണ്.
മറുനാടന് ഡെസ്ക്