- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവൈഡിയുടെ കടന്ന് കയറ്റം നേരിടാന്‍ വില കുറച്ച് ടെസ്ല; മാര്‍ക്കറ്റില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഏറുന്നു; ബാറ്ററിയുടെ ആയുസ്സിനെ കുറിച്ച് ഇപ്പോഴും ആശങ്ക; ഒരു വര്‍ഷം കൊണ്ട് ഇലക്ട്രിക്ക് കാറുകളുടെ മൂല്യം പകുതിയില്‍ അധികമായി താഴുന്നു
ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങിയ കാലത്ത് അവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നേരേ മറിച്ചാണ്. ഇന്ന് ഇലക്ട്രികിക് വാഹനങ്ങള്‍ വാങ്ങാന്‍ പലരും താല്‍പ്പര്യം കാട്ടുന്നില്ല. കൂടാതെ ഇവ സ്വന്തമാക്കിയവര്‍ എങ്ങനെയെങ്കിലും കൈയൊഴിയാനുള്ള ശ്രമത്തിലുമാണ്.
ഇപ്പോള്‍ മാര്‍ക്കറ്റില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ എണ്ണം ഏറി വരികയാണ്. ഒരു വര്‍ഷം കൊണ്ട് ഇലക്ട്രിക് കാറുകളുടെ മൂല്യം പകുതിയില്‍ അധികമായി താഴെ പോയി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ഇലക്ട്രിക്ക് കാറുകള്‍ വാങ്ങിയവര്‍ ഒരു വര്‍ഷം കഴിഞ്ഞ് വില്ക്കുമ്പോള് വാങ്ങിയ വിലയുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഈ കാറുകളിലെ ബാറ്ററിയുടെ ആയുസ്സിനെ കുറിച്ച് ഇപ്പോഴും ആശങ്ക ബാക്കി നില്‍ക്കുകയാണ്.
ഇലക്ട്രിക്ക് വാഹനങ്ങളിലെ ഇരുപതോളം മോഡലുകളില്‍ ഇപ്പോഴും വിവിധ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്. 2022 അവസാനം മുതല്‍ പൊതുവെ ഇലക്ട്രിക് കാറുകള്‍ വന്‍തോതിലുള്ള മൂല്യത്തകര്‍ച്ച നേരിട്ടിട്ടുണ്ട്. ചൈനയിലെ ബി.വൈ.ഡിയുടെ കടന്ന് കയറ്റം നേരിടാന്‍ ലോക കോടീശ്വരന് ഇലോണ്‍ മസ്ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല വലിയ തോതില്‍ വില കുറച്ചിട്ടും പ്രയോജനം ഉണ്ടായില്ല എന്നതാണ് മറ്റൊരു കാര്യം. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയേയും ഇത് ദോഷകരമായി തന്നെ ബാധിച്ചു.
മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഉണ്ടെന്ന് പറയപ്പെട്ടിരുന്ന ഗുണങ്ങളും ഉദ്ദേശിച്ച രീതിയില്‍ ഗുണം ചെയ്തില്ല എന്നാണ് പറയപ്പെടുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും വാങ്ങാന്‍ താല്‍പ്പര്യമില്ല എന്നതും ഇവയുടെ വിപണിയെ പിന്നോട്ടടിച്ചു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇപ്പോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡാണ് ഉള്ളത് എന്ന കാര്യവും ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് തന്നെയാണ് സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുള്ളത്. ഈ മേഖലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത് ഭൂരിപക്ഷം ബ്രി്ട്ടീഷുകാരും ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്നാണ്.
കൂടാതെ പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ എത്ര വര്‍ഷം വരെ ഉപയോഗിക്കാം എന്ന സമയപരിധി ഇപ്പോഴും പ്രഖ്യാപിച്ചിട്ടുമില്ല. ഏതായാലും ഇലക്ട്രിക്് വാഹന വിപണി അത് ആരംഭിച്ച കാലഘട്ടത്തില്‍ ഉയര്‍ത്തിയ പ്രതീക്ഷകള്‍ പാലിക്കാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല എന്ന കാര്യം ്അടിവരയിടുകയാണ് പാശ്ചാത്യ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍.