- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു; ചൈനക്ക് മുമ്പിലുള്ളത് വന്‍ വീഴ്ചാ പ്രതിസന്ധി
സോള്‍: അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെയും, ദീര്‍ഘകാലമായി പ്രോപ്പര്‍ട്ടി വിപണി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ദുര്‍ബലമായ ആഭ്യന്തര വിപണി കാരണം ചൈന പ്രധാനമായും ആശ്രയിക്കുന്നത് നിര്‍മ്മാണ മേഖലയേയും കയറ്റുമതിയെയുമാണ്. ട്രംപ് ഭരണകൂടവുമായുള്ള പ്രശ്നങ്ങള്‍ കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിലായി ജി ഡി പിയില്‍ ഉണ്ടായ പ്രതിവര്‍ഷ വളര്‍ച്ച 4.8 ശതമാനമായിരുന്നു. അതേസമയം, ഈ വര്‍ഷം രണ്ടാം പാദത്തില്‍ (മൂന്ന് മാസക്കാലം) ഇത് 5.2 ശതമാനമായിരുന്നു. ആഭ്യന്തര വിപണിയിലെ തകര്‍ച്ച തന്നെയാണ് സെപ്റ്റംബര്‍ മാസത്തിലെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്. നിക്ഷേപ നിരക്കിലും കുറവ് വന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയും മന്ദഗതിയിലായിരിക്കുകയാണ്.
കഴിഞ്ഞമാസം അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 27 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക തുടങ്ങ്ങിയ ഇടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുമുണ്ട്. ഇന്ത്യയുടേതിനോട് സമാനമായ രീതിയില്‍ ചൈനയും അമേരിക്കയില്‍ നിന്നും മാറി മറ്റ് വിപണി സാധ്യതകള്‍ തേടുകയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.