- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുമാനം കുത്തനെ കുറഞ്ഞു; ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ നഷ്ടത്തില്‍; ആഗോളതലത്തില്‍ 9000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി നിസാന്‍ മോട്ടോര്‍; ജീവനക്കാരുടെ ശമ്പളത്തില്‍ 50 ശതമാനം വെട്ടിക്കുറക്കാനും നീക്കം; ഇനഷ്ടം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ
ടോക്യോ: വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ആഗോളതലത്തില്‍ 9000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി ജാപ്പനീസ് കമ്പനി നിസാന്‍ മോട്ടോര്‍. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലൂടെ നഷ്ടം പരിഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്ന് കമ്പനി സിഇഒ മകോട്ടോ ഉച്ചിട പറയുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ 50 ശതമാനം വെട്ടിക്കുറക്കാനും നീക്കമുണ്ട്.
ജപ്പാനിലെ മൂന്നാമത്തെ വലിയ ഓട്ടോ കമ്പനിയാണ് നിസാന്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കമ്പനിയുടെ നെറ്റ് ഇന്‍കത്തില്‍ 94 ശതമാനം കുറഞ്ഞതാണ് കോസ്റ്റ് കട്ടിങ്ങിലേക്ക് നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ നിസാന്‍ തങ്ങളുടെ ഓഹരികള്‍ മറ്റൊരു പ്രമുഖ ബ്രാന്‍ഡായ മിത്സുബിഷി മോട്ടോര്‍ഴ്‌സ് കോര്‍പിനു വിറ്റഴിച്ചിട്ടുമുണ്ട്. ആഗോളതലത്തില്‍ നിസാന്റെ ഉല്‍പാദനശേഷി 20 ശതമാനം കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ഓപ്പറേറ്റിങ് ഇന്‍കത്തില്‍ 70 ശതമാനം കുറവാണുള്ളത്. പഴക്കമുള്ള കമ്പനി എന്ന നിലയില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതില്‍ നിസാന്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്. തങ്ങളുടെ സെയില്‍സ് പ്ലാനില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നിസാന്‍ സിഇഒ തുറന്നു പറയുന്നു. ഇതില്‍ നിന്ന് കര കയറുന്നതിനായി ചൈനയില്‍ ഇലക്ട്രോണിക് വാഹനങ്ങളിലും യുഎസില്‍ ഹൈബ്രിഡ് വാഹനങ്ങളിലും നിക്ഷേപം നടത്താനാണ് ശ്രമം.
ഏതൊക്കെ മേഖലയിലെ തൊഴിലാളികളെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സെപ്തംബര്‍ വരെയുള്ള അവസാന പാദത്തില്‍ 500 കോടിയോളം രൂപയുടെ നഷ്ടമാണ് നിസാനുണ്ടായത്. അമേരിക്കയിലും നിസാന്‍ കാറുകളുടെ വില്‍പനയില്‍ ഇടിഞ്ഞു. ഫോഡ്, ടൊയോട്ട, ടെസ്ല കാറുകളാണ് നിസാന്റെ വിപണി പിടിച്ചത്.