ന്യൂഡൽഹി: പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ കാണാക്കയത്തിൽ. ഇന്ത്യയോട് യുദ്ധം ചെയ്ത് തോറ്റുണ്ടാക്കിയ പ്രതിസന്ധി അതിന്റെ എല്ലാ അർത്ഥത്തിലും പാക്കിസ്ഥാനെ കാർന്ന് തിന്നുകയാണ്. ഇന്ത്യയെ തകർക്കാൻ ചൈനയ്ക്ക് അതിർത്തി തുറന്നു കൊടുത്തത് നിർലോഭമായ ചൈനീസ് സഹായം പ്രതീക്ഷിച്ചായിരുന്നു. എന്നാൽ അതും നടന്നില്ല. തീവ്രവാദികൾക്ക് ഇന്ത്യയെ തകർക്കാൻ സുരക്ഷിത താവളമൊരുക്കിയത് ബാധിച്ചത് അമേരിക്കയെ ആയിരുന്നു. ഇതോടെ അവിടെ നിന്നുള്ള സാഹായവും തീർന്നു. അങ്ങനെ ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി പ്രതിസന്ധിയുടെ പുതിയ തലത്തിലെത്തുകയാണ്.

ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്‌സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്. കറൻസി റേറ്റിന്മേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അങ്ങനെ തീവ്രവാദികളെ സഹായിച്ചതിന്റെ പേരിലുള്ള ഉപരോധം പാക്കിസ്ഥാനെ തകർക്കുകയാണ്.

സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ചിലയിടങ്ങളിൽ. പലയിടത്തും ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കുവേണ്ടി ജനം തമ്മിലടിക്കുന്നതിന്റെയുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാക്കിസ്ഥാനിൽ മിക്കയിടത്തും വൈദ്യുതി മുടങ്ങി. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളും ഷഹബാസ് ഷരീഫ് സർക്കാർ അവതരിപ്പിച്ചു. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് പാക് സർക്കാർ സഹായമഭ്യർഥിച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി സർക്കാർ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ സാധാരണക്കാരുടെ നടുവൊടിക്കും. പ്രതിഷേധങ്ങളും കൂട്ടും. വൈദ്യുതി, പ്രകൃതിവാതക വിലവർധിപ്പിക്കാനുള്ള തീരുമാനമാണ് അതിൽ പ്രധാനം. സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി വീണ്ടെടുക്കാനുള്ള തീരുമാനവും പ്രതിഷേധമാകും.

എംപിമാരുടെ വിവേചനാധികാര പദ്ധതികൾ വെട്ടിച്ചുരുക്കും, ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിങ്ങിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും, വാതക/ വൈദ്യുതി നിരക്ക് പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറും, ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കും, എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോൾ ഉപയോഗം കുറക്കും, വിദേശ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തും, ആഡംബര വാഹനങ്ങൾ വാങ്ങിക്കുന്നതിന് വിലക്കേർപ്പെടുത്താനാണ് തീരുമാനം. വൈദ്യുതിവിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാക്കിസ്ഥാനിലെമ്പാടും വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി. 12 മണിക്കൂറിനുള്ളിൽ എല്ലായിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്ന് ഊർജമന്ത്രി ഖുറം ദസ്തഗിർ പറഞ്ഞു. ഇസ്ലാമാബാദിന്റെയും പെഷാവറിന്റെയും ചിലഭാഗങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

മഞ്ഞുകാലത്ത് വൈദ്യുതി ഉപയോഗം കുറവായതിനാൽ ഉപഭോഗം കുറയ്ക്കാൻ രാത്രി അധികൃതർ ഉത്പാദനസംവിധാനം ഓഫ് ചെയ്തിരുന്നു. രാവിലെ ഓൺചെയ്തപ്പോഴാണ് ഡാഡുവിനും ജംഷോറോയ്ക്കുമിടയിലുള്ള ഭാഗത്ത് വോൾട്ടേജ് പ്രശ്‌നം കണ്ടെത്തിയത്. ഇതോടെ വൈദ്യുതോത്പാദന, വിതരണ യൂണിറ്റുകൾ ഓരോന്നായി അടയ്ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.