- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്‍ഡന്‍ബര്‍ഗിന്റെ അക്രമണവും അതിജീവിച്ചു; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ സമ്പന്നന്‍; 7,300 കോടി ആസ്തിയുമായി പട്ടികയില്‍ ഷാറൂഖ് ഖാനും
മുംബൈ: അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാസങ്ങള്‍ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി വന്നിരുന്ന കാലമായിരുന്നു കടന്നപോയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവര്‍ക്ക് ഓഹരിവിപണയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍, ആ വെല്ലുവിളിയും നേരിട്ട് അദാനി ഗ്രൂപ്പു കുതിപ്പിന്റെ പാതയിലാണ് മുന്നോട്ടുപോകുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി […]
മുംബൈ: അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാസങ്ങള്‍ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി വന്നിരുന്ന കാലമായിരുന്നു കടന്നപോയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവര്‍ക്ക് ഓഹരിവിപണയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍, ആ വെല്ലുവിളിയും നേരിട്ട് അദാനി ഗ്രൂപ്പു കുതിപ്പിന്റെ പാതയിലാണ് മുന്നോട്ടുപോകുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി. ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയാറാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്.
ഒരു വര്‍ഷത്തിനിടെ അദാനി കുടുംബത്തിന്റെ ആസ്തിയില്‍ 95 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അംബാനി കുടുംബത്തിന്റെ ആസ്തി വളര്‍ച്ച 25 ശതമാനമാണ്. എച്ച്‌സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ്.പൂനാവാലയും കുടുംബവുമാണ് 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തുള്ളത്.
സണ്‍ ഫാര്‍മ മേധാവി ദിലീപ് സാങ്‌വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിര്‍ല ഹ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ലയും കുടുംബവും (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയും കുടുംബവും (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പര്‍മാര്‍ട്ട് സാരഥി രാധാകിഷന്‍ ധമാനിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജും കുടുംബവും (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാര്‍.
ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്‍ ആദ്യമായി ഹുറൂണ്‍ പട്ടികയില്‍ ഇടം നേടിയെന്ന പ്രത്യേകതയുണ്ട്. അന്‍പത്തിയെട്ടുകാരനായ 'കിങ് ഖാന്റെ' ആസ്തി 7,300 കോടി രൂപയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയില്‍ ആസ്തിയിലുണ്ടായ വര്‍ധന ഖാന് നേട്ടമായി. അടുത്തകാലത്തായി ഷാരൂഖ് ഖാന്റെ ചിത്രങ്ങളും ബോളിവുഡില്‍ വലിയ ഹിറ്റായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞതായിരുന്നു അദാനി ഓഹരികള്‍. അന്നേരം അദാനിയെ രക്ഷിച്ചത് ജിക്യുജി പാര്‍ട്‌നേഴ്‌സ് എന്ന കമ്പനിയാണ്. അവര്‍ നിക്ഷേപിച്ചത് 8700 കോടി രൂപയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ തുകകള്‍ നിക്ഷേപിച്ചു. ഇപ്പോള്‍ ജിക്യുജി0എന്ന അമേരിക്കന്‍ അടിസ്ഥാനമായുള്ള ഈ കമ്പനിയുടെ നിക്ഷേപം 80000 കോടി രൂപയായി മാറിയിരിക്കുന്നു. ഇത് അദാനിയുടെ അതിജീവനത്തിന്റെ തെളിവാണ് വ്യക്തമാകുന്നത്. ഹിന്‍ഡന്‍ബര്‍ഗ് അദാനിയെയും അദാനിയെ പിന്തുണച്ച സെബിയെയും തകര്‍ക്കും വിധത്തിലുള്ള രണ്ടാമത്തെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെയും അദാനി ഗ്രൂപ്പ് അതിജീവിച്ചിരുന്നു.