പനജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയെ (39) ഗോവയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്യും കാലും കെട്ടിയ നിലയിൽ നഗ്‌നമായാണ് മൃതദേഹം കണ്ടെത്തിയത്. മോണിക്കയെ മാനഭഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗോവയിലെ സങ്കോൾഡയിൽ വാടക വീട്ടിലാണ് മോണിക താമസിച്ചിരുന്നത്.

മോണിക്കയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കവർച്ചാ ശ്രമ സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല. കെട്ടിടത്തിലെ കാവൽക്കാരനെ ചോദ്യം ചെയ്‌തെങ്കിലും ആരും അകത്ത് കടന്നതായി അറിയില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ ഫ്ളാറ്റിലെ മറ്റ് താമസക്കാരേയും പൊലീസ് ചോദ്യം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കഴുത്തിൽ പാടുകൾ കണ്ടെത്തിയതും മോണിക്കയുടെ മരണത്തിലെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഗോവയിലെ സങ്കോൾഡ ഗ്രാമത്തിലെ ഫ്ളാറ്റിൽ ഒറ്റയ്്ക്കാണ് മോണിക താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടിൽ കവർച്ച നടന്നതായും സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ രാജീവ് കുമാർ പറഞ്ഞു. അതേസമയം വീട്ടിലേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ലെന്നാണ് കാവൽക്കാരന്റെ മൊഴി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മാനഭംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാൻഗോൾഡയിൽ താമസം തുടങ്ങിയത്. പെർഫ്യൂ ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.

ജെജെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഗുർഡെ ചൈന്നൈയിലേക്കാണ് ആദ്യമെത്തിയത്. യോഗയും മെഡിറ്റേഷനുമായി കഴി#്ഞ അവർ നിരവധി വിദേശയാത്രകൾ നടത്തി. അതിന് ശേഷം സുഗന്ധദ്രവ്യ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഗോവയിൽ എത്തുകയായിരുന്നു. തുടർന്ന് അതിവേഗം പ്രശസ്തയായി. ഗവേഷണവും വർക് ഷോപ്പുകളും കണ്ടുപിടിത്തങ്ങളുമായി ശ്രദ്ധേയമായി. എംഒ ലാബിലെ കണ്ടുപിടിത്തങ്ങൾ അങ്ങനെ പുതു ചലനങ്ങൾ സുഗന്ധദ്രവ്യ ഗവേഷണത്തിൽ സാധ്യമാക്കി. എല്ലാവരോടെ സൗഹൃദത്തോടെയായിരുന്നു പെരുമാറ്റം. തന്റെ വ്യവസായ മേഖലപുതുതലത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടെയാണ് മരണമെത്തുന്നത്. ദക്ഷിണേഷ്യ മുഴുവൻ പേരെടുത്ത സുഗന്ധദ്രവ്യ ഗവേഷകയായിരുന്നു അവർ.

പലതരത്തില സെന്റുകൾ അവർ വികസിപ്പിച്ചെടുത്തു. അതുകൊണ്ട് തന്നെ മോണിക ഗുർഡെയുടെ മരണം ഈ മേഖലയ്ക്ക് തന്നെ കനത്ത തിരിച്ചടിയാണ്.