- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങൻ എതിർ വിഭാഗത്തിൽപ്പെട്ട സ്‌കൂൾ കുട്ടികളുടെ ഹെഡ് സ്‌കാർഫ് ഊരിയെടുത്തു; ഇരു വിഭാഗങ്ങൾ തമ്മിലുള്ള ലഹളയിൽ 16 പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്കേറ്റു
ലിബിയയിലെ സഭയിൽ എതിർ വിഭാഗത്തിൽ പെട്ട ഗോത്ര വർഗക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അവ്ലാഡ് സുലൈമാൻ ഗോത്രവർഗവും ഗദ്ദാദ്ഫ ഗോത്രവർഗവും തമ്മിലാണ് കലാപം ഉണ്ടായിരിക്കുന്നത്. ഒരു കുരങ്ങൻ കാരണമാണീ ദുരന്തം ഉണ്ടായിരിക്കുന്നതെന്നതാണ് ദുഃഖകരമായ സത്യം. ഗദ്ദാദ്ഫ വിഭാഗത്തിൽ പെട്ട ഒരു കച്ചവടക്കാരന്റെ കുരങ്ങൻ എതിർ വിഭാഗത്തിൽ പെട്ട സ്‌കൂൾ വിദ്യാർത്ഥിനികളുടെ ഹെഡ് സ്‌കാർഫ് ഊരിയെടുത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ലഹള പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ലിബിയയിലെ ഈ തെക്കൻ നഗരം കള്ളക്കടത്തിനും മനുഷ്യക്കടത്തിനും കുപ്രസിദ്ധമായ നഗരമാണ്. ഇത്തരത്തിലുള്ള നിരവധി നെറ്റ് വർക്കുകൽ ഇവിടെ സജീവമാണ്. കുരങ്ങൻ സ്‌കൂൾ വിദ്യാർത്ഥിനികളെ ആക്രമിക്കുകയും അതിലൊരു കുട്ടിയുടെ ഹെഡ്സ്‌കാർഫ് കീറുകയും ചെയ്തതിനെ തുടർന്ന് അവ്ലാഡ് വിഭാഗക്കാർ പകരം ചോദിക്കാൻ ചെന്നതിനെ തുടർന്നായിരുന്നു സംഘർഷവും കൊലപാതകങ്ങളും അരങ്ങേറിയത്.തുടർന്ന് അവർ ഗദ്ദാദ്ഫ വിഭാഗ
ലിബിയയിലെ സഭയിൽ എതിർ വിഭാഗത്തിൽ പെട്ട ഗോത്ര വർഗക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അവ്ലാഡ് സുലൈമാൻ ഗോത്രവർഗവും ഗദ്ദാദ്ഫ ഗോത്രവർഗവും തമ്മിലാണ് കലാപം ഉണ്ടായിരിക്കുന്നത്. ഒരു കുരങ്ങൻ കാരണമാണീ ദുരന്തം ഉണ്ടായിരിക്കുന്നതെന്നതാണ് ദുഃഖകരമായ സത്യം. ഗദ്ദാദ്ഫ വിഭാഗത്തിൽ പെട്ട ഒരു കച്ചവടക്കാരന്റെ കുരങ്ങൻ എതിർ വിഭാഗത്തിൽ പെട്ട സ്‌കൂൾ വിദ്യാർത്ഥിനികളുടെ ഹെഡ് സ്‌കാർഫ് ഊരിയെടുത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ലഹള പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ലിബിയയിലെ ഈ തെക്കൻ നഗരം കള്ളക്കടത്തിനും മനുഷ്യക്കടത്തിനും കുപ്രസിദ്ധമായ നഗരമാണ്. ഇത്തരത്തിലുള്ള നിരവധി നെറ്റ് വർക്കുകൽ ഇവിടെ സജീവമാണ്.
കുരങ്ങൻ സ്‌കൂൾ വിദ്യാർത്ഥിനികളെ ആക്രമിക്കുകയും അതിലൊരു കുട്ടിയുടെ ഹെഡ്സ്‌കാർഫ് കീറുകയും ചെയ്തതിനെ തുടർന്ന് അവ്ലാഡ് വിഭാഗക്കാർ പകരം ചോദിക്കാൻ ചെന്നതിനെ തുടർന്നായിരുന്നു സംഘർഷവും കൊലപാതകങ്ങളും അരങ്ങേറിയത്.തുടർന്ന് അവർ ഗദ്ദാദ്ഫ വിഭാഗത്തിൽ പെട്ട മൂന്ന് പേരെയും ആ കുരങ്ങനെയും കൊല്ലുകയായിരുന്നു.തുടർന്ന് രണ്ടാം ദിവസവും മൂന്നാം ദിവസവും ഇതിനെ തുടർന്ന് സംഘർഷങ്ങൾ ഇവിടെ അരങ്ങേറുകയും ഇതിനായി ടാങ്കുകളും മോർട്ടാറുകളും വരെ ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ജീവിതം ഇപ്പോഴും ഇവിടെ സ്തംഭിച്ച നിലയിലാണുള്ളത്. ചിലയിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ നടന്ന് വരുന്നുണ്ട്.
ലിബിയയിലെ ഏകാധിപതിയായിരുന്ന ഗദ്ദാഫിയെ അഞ്ച് വർഷം മുമ്പ് അട്ടിമറിച്ച കലാപം ശക്തമായ കാലം മുതൽക്ക് തന്നെ രാജ്യത്തെ മറ്റേത് ഭാഗത്തെയും പോലെ സഭയിലും കലാപങ്ങൾ അരങ്ങേറി വരുന്നുണ്ട്. ഇവിടെയും വിരുദ്ധ ഗ്രൂപ്പുകാർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. സഭയെന്നാൽ നിരവധി കുടിയേറ്റക്കാരും ആയുധക്കടത്തുകാരും തമ്പടിച്ചിരിക്കുന്ന പ്രദേശവുമാണ്. അവ്ലാഡ് സുലൈമാൻ ഗോത്രവർഗവും ഗദ്ദാദ്ഫ ഗോത്രവർഗവും ഇവിടുത്തെ ഏറ്റവും അപകടകാരികളും എതിർ ചേരിയിൽ പെട്ടവരുമായ സായുധ വർഗമാണ്. ഇപ്പോഴുണ്ടായ സംഘട്ടനത്തിൽ കൊല്ലപ്പെട്ട 16 പേരുടെ മൃതദേഹങ്ങളും 50 പരുക്കേറ്റവരെയും സഭ മെഡിക്കൽ സെന്ററിലെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും വിദേശികളും ഉൾപ്പെടുന്നുണ്ട്.