- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഗി നിരോധിക്കണമെന്ന് വാദിക്കുന്നവർ നിർബന്ധമായും ഇത് വായിക്കുക! എം.എസ്.ജി. അഥവാ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അത്ര വെറുക്ക പ്പെടെണ്ടത് ആണോ?
മാഗി ന്യൂഡിൽസ് ഡിക്ലയർ ചെയ്തിരുന്ന അളവിൽ കൂടുതൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റും (MSG) ഈയവും കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോലും ചർച്ച ആയിരിക്കുകയാണ്. ഈ വിഷയത്തിന്റെ രാഷ്ട്രീയം മാറ്റി നിർത്തിയാൽ എംഎസ്ജി അത്ര മാത്രം വെറുക്കപ്പെടേണ്ടത് ആണോ? അജിനോമോട്ടോ എന്ന് പലരും വിളിക്കുന്ന എം എസ് ജി
മാഗി ന്യൂഡിൽസ് ഡിക്ലയർ ചെയ്തിരുന്ന അളവിൽ കൂടുതൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റും (MSG) ഈയവും കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോലും ചർച്ച ആയിരിക്കുകയാണ്. ഈ വിഷയത്തിന്റെ രാഷ്ട്രീയം മാറ്റി നിർത്തിയാൽ എംഎസ്ജി അത്ര മാത്രം വെറുക്കപ്പെടേണ്ടത് ആണോ?
അജിനോമോട്ടോ എന്ന് പലരും വിളിക്കുന്ന എം എസ് ജി, അജിനോമോട്ടോ എന്ന ജപ്പാനീസ് ഭക്ഷ്യ വ്യവസായ ഭീമന്റെ പേറ്റന്റ് ഉള്ള ടേസ്റ്റ് എൻഹാൻസർ ആണ്. 'രുചിയുടെ സത്ത്' എന്നാണു അജിനോമോട്ടോ എന്നാ ജാപ്പാനീസ് വാക്കിന്റെ തന്നെ അർഥം. ഗ്ലൂട്ടാമിക് ആസിഡ് എന്ന പല പച്ചക്കറികളിലും കൂണിലും ഒക്കെയുള്ള അമിനോ ആസിഡിന്റെ സോഡിയം സോൾട്ട് അഥവാ വെള്ളത്തിൽ അലിയുന്ന രൂപം ആണ് എം എസ് ജി. പൊതുവേ അൽപ്പം ഉപ്പുള്ളതുകൊണ്ട് വെറുതെ വായിലിട്ടു രുചിച്ചാൽ മറ്റൊന്നും തോന്നുകയുമില്ല. നമുക്ക് സാധാരണ പരിചയമുള്ള രുചികൾ ആയ ഉപ്പിനും പുളിക്കും മധുരത്തിനും കയ്‌പ്പിനും പുറമേ ജപ്പാനീസ് ശാസ്ത്രജ്ഞൻ ആയ കിക്കുനെ ഇകേദ കണ്ടെത്തിയ 'യുമാമി' എന്ന രുചി കൃത്രിമമായി ഉണ്ടാക്കാൻ ഗ്ലൂട്ടാമേറ്റുകൾ (ഗ്ലൂട്ടാമിക് ആസിഡു വിഘടിക്കപ്പെടുമ്പോൾ ഗ്ലൂട്ടാമേറ്റു ഉണ്ടാകുന്നു) ഉപയോഗിക്കാമെന്നും അദ്ദേഹം തന്നെ കണ്ടെത്തി. കടല്ക്കനള (Sea Weed)യുടെയോ, ഇറച്ചിയുടെയോ ഉണക്ക മീനിന്റെയോ ഒക്കെ രുചിയുള്ള ഗ്ലൂട്ടാമേറ്റിന്റെ സോഡിയം ലവണം അങ്ങനെ 1950 ഓടു കൂടി ജപ്പാനും ഏഷ്യയും കടന്നു അമേരിക്കയേയും രുചിയുടെ അന്നേ വരെ കാണാത്ത പുതിയ ലോകത്തേക്ക് എത്തിച്ചു. അജിനോമോട്ടോ യുഎസ്എ എന്ന ആഗോള ഭീമനും അങ്ങനെ ജന്മമായി. ഇന്ന് ലോകത്തെ മിക്ക സിറപ്പ് നിർമ്മാതാകളും (കേരളത്തിലെ ആയുർവേദ കമ്പനികൾ ഉൾപ്പെടെ) മധുരത്തിനായി ഉപയോഗിക്കുന്ന അസ്പർടം എന്ന കൃത്രിമ മധുരവും ഈ കമ്പനിയുടെ പേറ്റന്റ് നേടിയ മറ്റൊരു ഉല്പന്നം ആണ്.
1968 - ൽ റോബർട്ട് ഹോ മാൻ ക്വോക്ക് എന്നയാൾ 'ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ' എന്ന ജേർണലിൽ എഴുതിയ ലേഖനത്തിൽ ചൈനീല് റസ്റ്ററന്റ് യൻഡ്രം എന്ന പേരിൽ അദ്ദേഹം പേരിട്ടു വിളിച്ച 'തലവേദന' യഥാർത്ഥത്തിൽ അജിനോമോട്ടോ കമ്പനിക്കു പിൽക്കാലത്ത് തീർത്താൽ തീരാത്ത തലവേദന സമ്മാനിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ - ഇപ്പോൾ മാഗിയുടെ ബ്രാൻഡ് ഉടമയായ നെസ്‌ലേയ്ക്കും. ചൈനീസ് റെസ്‌ടോറന്റ്‌റ് സിൻഡ്രം എന്ന് അദ്ദേഹം പേരിട്ട ആ തലവേദനയുടെ ലക്ഷണങ്ങൾ 'കഴുത്തിനു പിറകിൽ നിന്നും ആരംഭിച്ചു, കൈകളിലേക്ക് പടർന്നു, രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന തലവേദന പക്ഷേ ഈ ഭക്ഷണം കഴിക്കുന്ന എല്ലാവരിലും ഉണ്ടായില്ല. പക്ഷെ 1959-ൽത്തന്നെ the U.S. Food and Drug Adminitsration (FDA) MSG sb, generally recognized as safe (GRAS)പദവി കിട്ടിയ 1970 കളിൽ ഒരു കമ്മറ്റി ഉണ്ടാക്കി FDA വീണ്ടും പരീക്ഷണ വിധേയമാക്കിയെങ്കിലും 1980 കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നത് 'the committee concluded that monosodium glutamate was safe at current levels of use but recommended additional evaluation to determine monosodium glutamate's saftey at significantly higher levels of consumption' അതായത് – ഇപ്പോൾ ഉള്ള അളവിൽ ഉപയോഗിക്കുന്നതിൽ കമ്മറ്റി തെറ്റ് കാണുന്നില്ലെങ്കിലും 'കൂടിയ അളവിലുള്ള ഉപയോഗത്തെപ്പറ്റി പഠനം നിർദ്ദേശിക്കുന്നു' എന്നായിരുന്നു. 1986-ൽ FDAയുടെ Advisory Committee on Hypersensitivtiy to Food Constituents MSG യിൽ പൊതുജനങ്ങൾക്കു ഭീഷണിയായ ഒന്നുമില്ലെന്ന് പഠനത്തിനു ശേഷം വെളിപ്പെടുത്തി. 1987-ൽ, Joint Expert Committee on Food Additives of the United Nations Food and Agriculture OrganizationDwWorld Health Organization ആയി ചേർന്നു, MSG സുരക്ഷിതമായ ഭക്ഷ്യ ഉല്പന്നം എന്ന് വിലയിരുത്തി. 1991-ലെ, യൂറോപ്യൻ കമ്മ്യൂണിറ്റിയുടെ (ലോകത്തെ ഏറ്റവും ശക്തമായ ഭക്ഷ്യ സുരക്ഷാ നയം ഉള്ളത് യൂറോപ്യൻ കമ്യൂണിറ്റി അഥവാ EC ആണ്) സയന്റിഫിക് കമ്മറ്റി ഫോർ ഫുഡ്‌സ്, വീണ്ടും 'ഉയർന്നോ ദിവസേനയുള്ള ഉപയോഗ പരിധി – പരിധിയില്ല' എന്ന ഗണത്തിലേക്ക് മാറ്റി – അതായത് അപകട രഹിതമായ ഒരു ഭക്ഷ്യ വസ്തുവിന് കൊടുക്കാവുന്ന സ്ഥാനം. കൂടാതെ, ശിശുക്കൾക്ക് പോലും ഉപയോഗത്തിനായി 'Infants, including prematures, have been shown to metabolize glutamate as efficiently as adults and therefore do not display any special susceptibiltiy to elevated oral intakes of glutamate' അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 147 ഗ്രാം വീതം തുടർച്ചയായി 30 ദിവസം മനുഷ്യന് കൊടുത്ത് നടത്തിയ പരീക്ഷണങ്ങളിലും വിപരീത ഫലങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. (Beyreuther K, Biesalski HK, Ferntsrom JD et al. (March 2007). 'Consensus meeting: monosodium glutamate - an update'. Eur J ClinNtur).[BLURB#1-VL] ഇതേ വരെയുള്ള പ്ലേസിബോ (പരീക്ഷണ വസ്തു ചിലർക്കു മാത്രം കൊടുത്തും ചിലർക്ക് കൊടുക്കാതെയും) ഉപയോഗിച്ചോ, പേര് എഴുതാതെയോ (double blind) ഉള്ള ഒരു പഠനത്തിലും MSG മാരകമെന്നു കണ്ടെത്തിയിട്ടില്ല എന്നതാണ് വസ്തുതയെന്നിരിക്കെ എംഎസ്എയ്ക്ക് എതിരെയുള്ള നീക്കം നമ്മുടെ എടുത്തു ചാട്ടത്തിന്റെ ഉദാഹരണം ആണ്. പക്ഷെ താരതമ്യേന പിന്നോക്ക ജില്ലയെന്നു കരുതുന്ന ഇടുക്കിയിലെ തൊടുപുഴയിൽ ഉള്ള ഒരു ചെറിയ ഹോട്ടലിൽ പോലും നേരിട്ട് കണ്ട ഒരു ഞെട്ടിക്കുന്ന വസ്തുതയുണ്ട് – പാചകക്കാരന്റെ മുൻപിൽ നിരത്തി വച്ചിരിക്കുന്ന തുറന്നിരിക്കുന്ന പല പല ടിന്നുകളിൽ നിന്നും അയാൾ തയാറാക്കുന്ന ആഹാരത്തിലേക്ക് പലതും വാരി വിതറുന്നു - അതിൽ നിരോധിക്കപ്പെട്ട കളർ മുതൽ എം എസ് ജി വരെ ഉണ്ടായിരുന്നു. പല രുചികരമായ ആഹാരം വിളമ്പുന്ന ഹോട്ടലുകളുടെയും സ്ഥിതി ഇത് തന്നെയാണ്. ഇതിലൊക്കെ മാരകം ആയ വിഷങ്ങൾ ആണ് നാം ഒക്കെ കൃഷിയിടങ്ങളിൽ കീട നാശിനിയെന്ന ഓമനപ്പേരിൽ തളിക്കുകയും മുക്കുകയും ചെയ്യുന്ന കൊടിയ നശീകരണ ശേഷിയുള്ള വസ്തുക്കൾ. എന്തിനേറെ പറയുന്നു – ലോകം മുഴുവൻ നിരോധിച്ച ഡിഡിറ്റി നമ്മുടെ നാട്ടിൽ ഇന്നും യഥേഷ്ടം ഉപയോഗിക്കുന്നില്ലേ? ഒരിക്കൽ ശരീരത്തിൽ എത്തിയാൽ ഒരിക്കലും തനിയെ വിഘടിക്കാൻ സാധ്യതയില്ലാത്ത ഡിഡിറ്റി നാം അരി വാങ്ങിക്കുന്ന പലചരക്ക് കടകളിൽ എല്ലാം തറയിൽ പ്രാണി/കീട ശല്യം ഒഴിവാക്കാൻ ഉപയോഗിക്കുന്നുണ്ട്. മാറ്റം നമ്മുടെ ഒക്കെ വീട്ടിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ഒക്കെയാണ് തുടങ്ങേണ്ടത്.
[BLURB#2-VR]കുറെ വർഷങ്ങൾക്കു മുൻപ് കോളയിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ കീടനാശിനി കണ്ടെത്തിയ സംഭവം ഓർമ്മ വരുന്നു. കോള ഉണ്ടാക്കിയ കമ്പനി കീടനാശിനി അതിൽ ചേർക്കാറില്ല – അവർ കോള നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നും ആണ് അത് കോളയിൽ എത്തുന്നത്. ആ വെള്ളത്തിൽ നിന്നും അത് നീക്കം ചെയ്യേണ്ട ബാധ്യത അവർക്കുണ്ടായിരുന്നു – അത് അംഗീകരിച്ചു കൊണ്ട് തന്നെ നാം സ്വയം ചിന്തിക്കേണ്ട ചില വസ്തുതകൾ കൂടി ഇല്ലേ? കൊളാകമ്പനികൾ മണ്ണിൽ നിന്നും വലിച്ചെടുത്തു പലവിധ പ്രോസ്സസ്സുകൾ വഴിയും (റിവേർസ് ഓസ്‌മോസിസ് ആയിരുന്നു പാലക്കാട്ടെ കമ്പനി ഉപയോഗിച്ചിരുന്ന മാർഗ്ഗം എന്നാണു അറിവ്) അതിലെ കീടനാശിനി മാറ്റിയിട്ടും ആ വെള്ളത്തിൽ കീട നാശിനികൾ അളവിൽ കവിയുന്ന തരത്തിൽ ഉണ്ടെങ്കിൽ ഒരു വിധ പ്രോസസ്സും നടത്താതെ അത് കുടിക്കുകയും അതുകൊണ്ട് കൃഷി ചെയ്യുകയും അത് കഴിക്കുകയും ചെയ്യുന്നവരുടെ കാര്യം എന്താവും?
ഇനി ഈ വിഷങ്ങൾ എങ്ങനെ മണ്ണിൽ എത്തി എന്നത് കൂടി ഈ അവസരത്തിൽ എങ്കിലും ഓർക്കേണ്ടതല്ലേ? കൃഷിയിടങ്ങളിൽ നാം വാരിവിതറുന്ന കീട നാശിനികൾ തന്നെയാണ് ക്രമേണ ജല സ്രോതസ്സുകളിൽ നമ്മുടെ തന്നെ അന്തകരായി എത്തുന്നത്.[BLURB#3-VL]മാഗി ന്യൂഡിൽസ് പാക്കറ്റിൽ ഈയവും അളവിൽ കൂടുതൽ ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. ഹെവി മെറ്റൽസ് (Heavy metasl) എന്ന പേരിൽ ഉള്ള ഇത്തരം ലോഹങ്ങൾക്ക് സർക്കാർ ഉയർന്ന പരിധി നിശ്ചയിട്ടിട്ടുണ്ട്. അതിനുള്ളിൽ നിന്നു കൊണ്ട് ഉല്പന്നം പുറത്തു വിടേണ്ട ഉത്തരവാദിത്വം നിർമ്മാതാവിനു ഉണ്ടായിരുന്നു. ഇന്ന് മാഗി പിടിക്കപ്പെട്ടതുകൊണ്ട് മാഗിയെ മാത്രം കുറ്റം പറഞ്ഞു നാം മാറി നിൽക്കാൻ വരട്ടെ, കാൽ നൂറ്റാണ്ട് കാലത്തെ ഈ രംഗത്തെ അനുഭവത്തിൽ നിന്നും മനസ്സിലാവുന്നത് ഈയം ഭക്ഷണത്തിൽ എത്തുന്നത് പ്രധാനമായും രണ്ടു വഴിക്കാണ് എന്നാണ് – യന്ത്ര ഭാഗങ്ങളിൽ നിന്നോ അസംസ്‌കൃത വസ്തുക്കളിൽ നിന്നോ ആവാം അത്. മാഗി പോലെ ഒരു എഫ്എസ്എസ്എ അംഗീകൃത നിർമ്മാണ കേന്ദ്രത്തിൽ യന്ത്ര ഭാഗങ്ങളിൽ നിന്നും വരാനുള്ള സാധ്യത ഒട്ടുമില്ല - അവിടെയും പ്രധാന അസംസ്‌കൃത വസ്തുവായ ഗോതമ്പ് ആയിരിക്കാം വില്ലൻ. മണ്ണിൽ നിന്നും ചെടികൾ വലിച്ചെടുക്കുന്ന ഈയവും വിഷങ്ങളും അവ പുറന്തള്ളുന്നത് നമുക്ക് തന്നെ കിട്ടുന്നു – കൃഷിയിടങ്ങളിൽ നാം തന്നെ അവ വീണ്ടും വീണ്ടും എത്തിക്കുന്നു.
ഓസ്‌ട്രേലിയയിലും അമേരിക്കയിലും ന്യൂസിലാൻടിലും ഒക്കെ ലേബലിൽ എത്ര മാത്രം എം എസ് ജി ചേർത്തു എന്ന് പറയണം എന്ന് മാത്രമേ നിയന്ത്രണം ഉള്ളൂ, എന്ന് മാത്രമല്ല ചില രാജ്യങ്ങളിൽ 'എം എസ് ജി ചേർത്തിട്ടില്ല' എന്ന് പറയരുത് എന്ന് കൂടി നിഷ്‌കർഷിക്കുന്നു. (കാരണം പല പച്ചക്കറികളിലും ഇറച്ചികളിലും മീനിലും ചീസിലും ഒക്കെ ഇവ പ്രകൃതിദത്തമായി ഉള്ളതുകൊണ്ട്). വിദേശനിർമ്മിതമായ ഭക്ഷ്യ വസ്തുക്കളുടെ ലേബലിൽ ചേരുവകളുടെ കൂട്ടത്തിൽ E620 മുതൽ E625 വരെയുള്ള നമ്പർ കാണുന്നുവെങ്കിൽ അവയിൽ എംഎസ്ജി ഉണ്ടെന്നു ആണ് അർഥം.
(ഓസ്‌ട്രേലിയയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകൻ ആണ് ലേഖകൻ)