- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചു എന്നതിന് തെളിവില്ലെന്ന് കണ്ടെത്തൽ; സസ്പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാൻ നീക്കം; സസ്പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാൻ സർക്കാർ നീക്കം. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബർ പത്തിന് ഐ.ജി ലക്ഷ്മണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ പിൻവലിക്കുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി മോൻസൺ പൊലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
എന്നാൽ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ സർക്കാർ ആംഭിച്ചത്. ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തതും. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിലക്ഷ്മണൻ ആണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐജി ലക്ഷ്മണന്റെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇതുകൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്.
ഇതിനിടെ ഐജി ലക്ഷ്മണന്റെ സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ