കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ മോൻസൺ മാവുങ്കലിനെ നവംബർ മൂന്നുവരെ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ കോടതിയുടേതാണ് നടപടി. പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയാണ് നടപടി.

അതേസമയം, മോൻസനെ ഡിആർഡിഒ കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ ഉണ്ടെന്ന വ്യാജ രേഖ ചമച്ചതിനാണ് കേസ്. കസ്റ്റഡി അപേക്ഷയിൽ വ്യാഴാഴ്ച ഉത്തരവുണ്ടാകും.