- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം കൈയേറി സിസിടിവി നശിപ്പിച്ചെന്ന് കെറ്റിഡിസി; പരാതിയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; സ്കൂളിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്; കമ്പിവേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പും; മൂന്നാറിലെ സ്കൂളും കെറ്റിഡിസിയും തമ്മിലെ അവകാശ തർക്കം തുടരുന്നു
മൂന്നാർ: 17 സെന്റ് സ്ഥലത്തിന്റെ പേരിൽ മൂന്നാർ ഗവൺമെന്റ് സ്‌കൂൾ അധികൃതരും കെ റ്റി ഡി സി യും തമ്മിൽ നിലനിന്നിരുന്ന അവകാശത്തർക്കം പുതിയ തലത്തിലേക്ക്. സ്ഥലം സ്‌കൂളിന്റേതാണെന്ന് വ്യക്തമായ രേഖകൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്‌കൂളിന്റെ കൈവശമിരുന്ന പഴയമൂന്നാറിലെ സ്ഥലത്തെ സംമ്പന്ധിച്ചുള്ള അവകാശ തർക്കം പൊലീസ് കേസിലെത്തിയെന്നും ജില്ലാപഞ്ചായത്തംഗവും സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും അദ്ധ്യാപക രക്ഷകർതൃ സംഘടന പ്രതിനിധികളും മറ്റും കേസിൽ പ്രതികളാക്കപ്പെട്ടിരിക്കുകയാണെന്നും ഇതേത്തുടർന്നുള്ള സ്ഥിതിഗതികൾ നേരിൽ വിലിരുത്തുന്നതിനും ജില്ലാ ഭരണകൂടത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുമായിട്ടാണ് തങ്ങൾ സ്ഥലം സന്ദർശിക്കാനെത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു. തങ്ങളുടെ സ്ഥലം കയ്യേറുകയും സി സി ടിവി കാമറകൾ നശിപ്പിച്ചെന്നും കാണിച്ച് കെ റ്റി ഡി സി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തംഗം എസ് വിജയകുമാർ,
മൂന്നാർ: 17 സെന്റ് സ്ഥലത്തിന്റെ പേരിൽ മൂന്നാർ ഗവൺമെന്റ് സ്‌കൂൾ അധികൃതരും കെ റ്റി ഡി സി യും തമ്മിൽ നിലനിന്നിരുന്ന അവകാശത്തർക്കം പുതിയ തലത്തിലേക്ക്.
സ്ഥലം സ്‌കൂളിന്റേതാണെന്ന് വ്യക്തമായ രേഖകൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്‌കൂളിന്റെ കൈവശമിരുന്ന പഴയമൂന്നാറിലെ സ്ഥലത്തെ സംമ്പന്ധിച്ചുള്ള അവകാശ തർക്കം പൊലീസ് കേസിലെത്തിയെന്നും ജില്ലാപഞ്ചായത്തംഗവും സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും അദ്ധ്യാപക രക്ഷകർതൃ സംഘടന പ്രതിനിധികളും മറ്റും കേസിൽ പ്രതികളാക്കപ്പെട്ടിരിക്കുകയാണെന്നും ഇതേത്തുടർന്നുള്ള സ്ഥിതിഗതികൾ നേരിൽ വിലിരുത്തുന്നതിനും ജില്ലാ ഭരണകൂടത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുമായിട്ടാണ് തങ്ങൾ സ്ഥലം സന്ദർശിക്കാനെത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു.
തങ്ങളുടെ സ്ഥലം കയ്യേറുകയും സി സി ടിവി കാമറകൾ നശിപ്പിച്ചെന്നും കാണിച്ച് കെ റ്റി ഡി സി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തംഗം എസ് വിജയകുമാർ,സ്‌കൂളിലെ പ്രധാന അദ്ധ്യാപിക മഞ്ജുള എന്നിവരുൾപ്പെടെ എട്ടുപേരെ പ്രതി ചേർത്ത് മൂന്നാർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നേരത്തെ ടാറ്റ ടീ കമ്പിനി സ്‌കൂളിനായി വിട്ടുനൽകിയ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ഇത് നീക്കിയതിന്റെ പേരിൽ അദ്ധ്യാപകരടക്കമുള്ളവർ മാറി നിൽക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ അത് സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഈ സാഹചര്യമൊഴിവാക്കാൻ കളക്ടറും എസ് പി യുമടക്കമുള്ളവരുമായി തങ്ങൾ ചർച്ച നടത്തിവരികയാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
കെ റ്റി ഡി സി യെ സ്വാർത്ഥ താൽപര്യക്കാർ തർക്കത്തിലേക്ക് വലിച്ചിഴച്ചതാണെന്നും അതിനാൽ സ്ഥാപനത്തിന്റെ യൂണിറ്റ് മാനേജർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പകൾ ചേർത്ത് പൊലീസ് കേസെടുക്കണമെന്നും കൂടെയുണ്ടായിരുന്ന ജില്ലാപഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിഡന്റ് സ്ഥലത്തുനിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെ ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ, സ്പെഷ്യൽ തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി തെളിവെടുത്തു.
വിവാദം നിലനിൽക്കുന്നതിനാൽ ഇരുവിഭാഗവും തർക്ക സ്ഥലത്ത് പ്രവേശിക്കുന്നത് റവന്യൂ അധികൃതർ താൽക്കാലികമായി വിലക്കി.സ്ഥലത്ത് സ്ഥാപിച്ച കമ്പിവേലി പൊളിച്ച് നിക്കാനും അധികൃതർ കെ റ്റി ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ മാസം പതിനാലിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇരുവിഭാഗത്തോടും നിർദ്ദേശിച്ചാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.റീ സർവ്വേ നടത്തി സ്ഥലം ആരുടേതെന്ന് കണ്ടെത്താൻ കഴിയുമെന്നും ഇതോടെ ഈ വിഷയത്തിന് പരിഹാരമാവുമെന്നുമാണ് റവന്യൂ വകുപ്പ് അധികൃതരുടെ കണക്ക് കൂട്ടൽ.
ബോയിസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് വേണ്ടി മാറ്റിയിട്ടിരിക്കുന്ന സ്‌കൂളിന്റെ പട്ടയ സ്ഥലം കെ റ്റി ഡി സി കയ്യേറിയിരിക്കുന്നെന്ന ആരോപണണുന്നയിച്ച് സ്‌കൂൾ അധികൃതർ രംഗത്തെത്തുകയായിരുന്നു.തുടർന്ന് തർക്ക സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി കാമറകളും അതിർത്തിക്കല്ലുകളുമൊക്കെ ഇക്കൂട്ടർ ഇവിടെ നിന്നും പൊളിച്ച് നീക്കുകയും ചെയ്തു. ഇതിനിടെ കെ റ്റി ഡി സിയുടെ നടപടിക്കെതിരെ സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ നടന്ന പ്രകടനത്തിൽ അദ്ധ്യാപകരും നാട്ടുകാരുമടക്കം നിരവധിപേർ പങ്കെടുത്തു.