- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യേറ്റ വിവാദത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ സി.പി.എം; റവന്യൂവകുപ്പ് പാര പണിതില്ലങ്കിൽ ഇക്കൂറി വി എസിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാവും; ചരട് വലികൾക്ക് പിന്നിൽ രാജേന്ദ്രൻ എംഎൽഎ; തെളിവെടുപ്പും അസൽ രേഖകളുടെ പരിശോധനയും തകൃതി; തമിഴ് സംസാരിക്കുന്നവർക്ക് മാത്രമായുള്ള ഇടപെടലെന്നും ആക്ഷേപം; മൂന്നാറിലെ ഭൂമി വിതരണത്തിന് കരുക്കൾ നീക്കി സി.പി.എം നേതൃത്വം
മൂന്നാർ: കടലാസിലൊതുങ്ങിയ വി എസ് സർക്കാറിന്റെ മൂന്നാറിലെ ഭൂമി വിതരണം സംബന്ധിച്ച പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഭരണ നേതൃത്വത്തിന്റെ ഇടപെടൽ ശക്തം. 2300 തോട്ടം തൊഴിലാളികൾക്കാണ് വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ ഭൂമി അനുവദിച്ചത്.ഭൂമി അനുവദിച്ചതായുള്ള രേഖകൾ നൽകിയിരുന്നെങ്കിലും ഒട്ടുമിക്കവർക്കും സ്ഥലം അളന്ന് തിരിച്ച് നൽകിയിരുന്നില്ല. 500 പേർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് നേരത്തെ നീക്കമുണ്ടായെങ്കിലും വർഷങ്ങൾ പിന്നീട്ടിട്ടും എങ്ങുമെത്തിയില്ല.ഉമ്മൻ ചാണ്ടി സർക്കാരിന്റെ അലംഭാവമായിരുന്നു ഇതിന് കാരണമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ ആരോപണം. എസ് രാജേന്ദ്രൻ എം എൽ എയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇപ്പോൾ ഈ വഴിക്കുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതെന്നാണ് സൂചന. കയ്യേറ്റ വിവാദത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഇതിലും പറ്റിയ അവസരമില്ലന്ന തിരിച്ചറിവിലാണ് എം എൽ എ ഭൂമിപ്രശ്‌നത്തിൽ ആണ്ടിറങ്ങിയിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മൂന്നാർ സ്‌പെഷ്യാൽ തഹസീൽദാർ ഓഫീസ് കേന്ദ്രീകരിച
മൂന്നാർ: കടലാസിലൊതുങ്ങിയ വി എസ് സർക്കാറിന്റെ മൂന്നാറിലെ ഭൂമി വിതരണം സംബന്ധിച്ച പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഭരണ നേതൃത്വത്തിന്റെ ഇടപെടൽ ശക്തം. 2300 തോട്ടം തൊഴിലാളികൾക്കാണ് വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ ഭൂമി അനുവദിച്ചത്.ഭൂമി അനുവദിച്ചതായുള്ള രേഖകൾ നൽകിയിരുന്നെങ്കിലും ഒട്ടുമിക്കവർക്കും സ്ഥലം അളന്ന് തിരിച്ച് നൽകിയിരുന്നില്ല.
500 പേർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് നേരത്തെ നീക്കമുണ്ടായെങ്കിലും വർഷങ്ങൾ പിന്നീട്ടിട്ടും എങ്ങുമെത്തിയില്ല.ഉമ്മൻ ചാണ്ടി സർക്കാരിന്റെ അലംഭാവമായിരുന്നു ഇതിന് കാരണമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ ആരോപണം. എസ് രാജേന്ദ്രൻ എം എൽ എയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇപ്പോൾ ഈ വഴിക്കുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതെന്നാണ് സൂചന. കയ്യേറ്റ വിവാദത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഇതിലും പറ്റിയ അവസരമില്ലന്ന തിരിച്ചറിവിലാണ് എം എൽ എ ഭൂമിപ്രശ്‌നത്തിൽ ആണ്ടിറങ്ങിയിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
മൂന്നാർ സ്‌പെഷ്യാൽ തഹസീൽദാർ ഓഫീസ് കേന്ദ്രീകരിച്ച് തെളിവെടുപ്പും അസൽ രേഖളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. 1000 പേരുടെ രേഖകളുടെ പരിശോധന ഇതിനകം പൂർത്തിയായി.റിപ്പോർട്ട് അടുത്തദിവസം സബ് കളക്ടർക്ക് കൈമാറുമെന്നാണ് സ്‌പെഷ്യൽ തഹസീൽദാർ ഓഫിസിൽ നിന്നും ലഭിക്കുന്ന സൂചന.
നേരത്തെ ഇതേ വിഷയത്തിൽ രണ്ടുതവണ എസ് രാജേന്ദ്രൻ എം എൽ എ യുടെ നേത്യത്വത്തിൽ വിവധ വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗം നടന്നെങ്കിലും നടപടികൾ കാര്യമായി മുന്നോട്ട് പോയില്ല.ഇപ്പോൾ മൂന്നാറിലെ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ ഒട്ടുമിക്കവരുടെയും പിൻതുണ ഉറപ്പിച്ചാണ് ഭൂമി പ്രശ്‌നത്തിൽ എം എൽ എ കരുക്കൾ നീക്കുന്നതെന്നാണ് അറിയുന്നത്. ഇതിനിടെ തമിഴ് സംസാരിക്കുന്നവർക്ക് മാത്രമാണ് ഭൂമി നൽകുന്നതിന് നീക്കം നടക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
ഭൂമി അനുവദിക്കപ്പെട്ടിട്ടുള്ളവരിൽ തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളുമുണ്ടെന്നതിനാൽ എം എൽ എ യുടെ നീക്കത്തിൽ പരസ്യമായ പ്രതിഷേധത്തിന് ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടികളും തയ്യാറായിട്ടില്ല. റവന്യൂവകുപ്പ് പാര പണിതില്ലങ്കിൽ ഇക്കൂറി ഏറെതാസിയാതെ വി എസിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാവുമെന്നാണ് സൂചന. മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരെ പാടെ തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ച് ,നടപടികൾ പുരോഗമിക്കവേയാണ് തോട്ടം തൊഴിലാളികൾക്ക് ഭൂമി വിതരണം ചെയ്യാൻ വി എസ് സർക്കാർ തീരുമാനിച്ചത്.മൂന്നാറിൽ വി എസ് തന്നെ ഭൂമി വിതരണത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചിരുന്നു.
കയ്യേറ്റക്കാരിൽ നിന്നും പിടിച്ചെടുത്ത 1662 ഏക്കർ ഭൂമി ആദിവാസികൾ, തോട്ടം തൊഴിലാളികൾ, മറ്റ് പാവപ്പെട്ടവർ തുടങ്ങിയവർക്ക് വിതരണം ചെയ്യുമെന്നും 304 ഏക്കർ ഭൂമി വിനോദ സഞ്ചാര വകുപ്പിന് നൽകുമെന്നും മറ്റുമായിരുന്നു വി എസിന്റെ പ്രഖ്യാപനം. മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഉപസമിതി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, എ കെ ബാലൻ, കെ പി രാജേന്ദ്രൻ, ബിനോയ് വിശ്വം തുടങ്ങിയവരും പങ്കെടുത്തിരുന്നു.