- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ നിന്ന് അമ്മയും മകനും മടങ്ങവേ സദാചാര പൊലീസ് ചോദ്യങ്ങളുമായി ഒപ്പം കൂടി; ബൈക്ക് തടഞ്ഞ് താക്കോൽ ഊരിയെടുത്ത് ആക്രമവും; കോഴിക്കോട് അഞ്ച് പേർ പൊലീസ് പിടിയിൽ
കോഴിക്കോട്: സാദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു. നിയമം എത്ര കടുപ്പിച്ചാലും ഒരു ഫലവുമില്ല. ഇന്നലെ രാത്രി ശിവരാത്രി ആഘോഷപരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അമ്മയേയും മകനേയും ആക്രമിച്ചതാണ് അവസാന സംഭവം. കോഴിക്കോടാണ് സംഭവം. അമ്മയും മകനുമാണെന്ന് ആവർത്തിച്ച് കരഞ്ഞുപറഞ്ഞിട്ടും അസഭ്യവും കൈയേറ്റവും തുടർന്നു. സംഘം സ്ത്രീയുടെ കൈക്കുകയറിപ്പിടിക്കുകയും ചെയ്തു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പന്തീരാങ്കാവിനടുത്ത് മാത്തറ ഇരിങ്ങല്ലൂർ സ്വദേശികളായ ഷാമിൽ അനീസ് (21), മുഹമ്മദ് സിനാജ് (23), സുബീഷ് (29), ജാഫർ അസ്സൻ (26), ആസിഫ് (24) എന്നിവരെയാണ് ചേവായൂർ എസ്.ഐ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) ഷബീർ ഇബ്രാഹിം മുമ്പാകെ ഹാജരാക്കി. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ശ്രീകണ്‌ഠേശ്വരക്ഷേത്രാങ്കണത്തിൽനിന്ന് മടങ്ങിയ അമ്മയ്ക്കും മകനുംനേരേയാണ് അക്രമമുണ്ടായത്. ചെലവൂരിലെ വീട്ടിലേക്കു വരുന്നതിനിടെ പൊറ്റമ്മലിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഹോട്
കോഴിക്കോട്: സാദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടരുന്നു. നിയമം എത്ര കടുപ്പിച്ചാലും ഒരു ഫലവുമില്ല. ഇന്നലെ രാത്രി ശിവരാത്രി ആഘോഷപരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അമ്മയേയും മകനേയും ആക്രമിച്ചതാണ് അവസാന സംഭവം.
കോഴിക്കോടാണ് സംഭവം. അമ്മയും മകനുമാണെന്ന് ആവർത്തിച്ച് കരഞ്ഞുപറഞ്ഞിട്ടും അസഭ്യവും കൈയേറ്റവും തുടർന്നു. സംഘം സ്ത്രീയുടെ കൈക്കുകയറിപ്പിടിക്കുകയും ചെയ്തു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പന്തീരാങ്കാവിനടുത്ത് മാത്തറ ഇരിങ്ങല്ലൂർ സ്വദേശികളായ ഷാമിൽ അനീസ് (21), മുഹമ്മദ് സിനാജ് (23), സുബീഷ് (29), ജാഫർ അസ്സൻ (26), ആസിഫ് (24) എന്നിവരെയാണ് ചേവായൂർ എസ്.ഐ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) ഷബീർ ഇബ്രാഹിം മുമ്പാകെ ഹാജരാക്കി.
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ശ്രീകണ്‌ഠേശ്വരക്ഷേത്രാങ്കണത്തിൽനിന്ന് മടങ്ങിയ അമ്മയ്ക്കും മകനുംനേരേയാണ് അക്രമമുണ്ടായത്. ചെലവൂരിലെ വീട്ടിലേക്കു വരുന്നതിനിടെ പൊറ്റമ്മലിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഹോട്ടലിൽനിന്നിറങ്ങുമ്പോൾ പിന്നാലെ മൂന്ന് ബൈക്കുകളിലായി യുവാക്കൾ പിന്തുടർന്നു. ചേവായൂർ കുഷ്ഠരോഗാശുപത്രി പരിസരത്തുവച്ചാണ് ബൈക്ക് തടഞ്ഞ് താക്കോൽ ഊരിയെടുത്തു. പിന്നെ ആക്രമവും തുടങ്ങി.
ഒടുവിൽ കുഴപ്പംപറ്റിയെന്നു തോന്നി യുവാക്കൾ രക്ഷപ്പെടുന്നതിനിടെ, സദാചാരഗുണ്ടകൾ എത്തിയ ബൈക്കുകളിൽ ഒന്നിന്റെ നമ്പർ സ്ത്രീ കുറിച്ചെടുത്തു. ഇത് പൊലീസിന് കൈമാറിയതോടെ സംഘം പിടിയിലുമായി. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. സംഘത്തിലുൾപ്പെട്ട ഒരാളെയും ഇവർ ഉപയോഗിച്ച രണ്ടു ബൈക്കും ഇനി കണ്ടെത്താനുണ്ട്.