- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര പൊലീസുകാർക്ക് പിടി വീണു; കാർ യാത്രയുടെ ക്ഷീണമകറ്റാൻ മരച്ചുവട്ടിൽ വിശ്രമിക്കുന്നതിനിടെ ഗർഭിണിയെയും ഭർത്താവിനെയും അക്രമിച്ച ഗുണ്ടകൾ കുടുങ്ങി; കോന്നിക്കടുത്തു കൂടലിൽ അറസ്റ്റിലായത് ആറു പേർ
പത്തനംതിട്ട: കാർയാത്രയുടെ ക്ഷീണമകറ്റാൻ ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി വിശ്രമിക്കുന്നതിനിടെ ഗർഭിണിയെയും ഭർത്താവിനെയും അനാശാസ്യത്തിന് എത്തിയവരെന്ന് പറഞ്ഞ് ആക്രമിച്ച സദാചാര ഗുണ്ടകൾ ഒടുവിൽ പിടിയിലായി. ഗർഭിണിയെ അടക്കം ക്രൂരമായി മർദിച്ച കേസിൽ ആറു പേരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ സഹോദരങ്ങളുമുണ്ട്. റാന്നിയിൽ നിന
പത്തനംതിട്ട: കാർയാത്രയുടെ ക്ഷീണമകറ്റാൻ ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി വിശ്രമിക്കുന്നതിനിടെ ഗർഭിണിയെയും ഭർത്താവിനെയും അനാശാസ്യത്തിന് എത്തിയവരെന്ന് പറഞ്ഞ് ആക്രമിച്ച സദാചാര ഗുണ്ടകൾ ഒടുവിൽ പിടിയിലായി. ഗർഭിണിയെ അടക്കം ക്രൂരമായി മർദിച്ച കേസിൽ ആറു പേരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ സഹോദരങ്ങളുമുണ്ട്.
റാന്നിയിൽ നിന്നും ചണ്ണപ്പേട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ഗർഭിണിയായ യുവതിയും ഭർത്താവും. നീണ്ട കാർ യാത്രയുടെ ക്ഷീണമകറ്റാൻ ഇടത്തറ ഭാഗത്ത് വിശ്രമിക്കുമ്പോൾ മദ്യ ലഹരിയിലായിരുന്ന ആറംഗ സംഘം കാറിൽ എത്തി നിങ്ങൾ അനാശാസ്യത്തിന് എത്തിയതാണെന്ന് ആരോപിച്ച് ഭാര്യാ ഭർത്താക്കന്മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭർത്താവ് എതിർത്തപ്പോൾ അയാളെ മർദിക്കുകയും ഗർഭിണിയായ യുവതിയുടെ ചുരിദാർ ഷാൾ വലിച്ചു കീറുകയും ചെയ്തു.
വഴിയാത്രക്കാരും നാട്ടുകാരും കൂടുന്നത് കണ്ട് ആറംഗ സംഘം സംഭവസ്ഥലത്തു നിന്ന് മുങ്ങി. ഇവർ പിന്നീട് പത്തനാപുരം ചെമ്പൻപാലം ഭാഗത്ത് വച്ച് ദമ്പതികൾ സഞ്ചരിച്ച കാർ വീണ്ടും തടഞ്ഞ് മർദിച്ച് മുങ്ങി. ഇതുസംബന്ധിച്ച് പത്തനാപുരം പൊലീസും കേസെടുത്തിട്ടണ്ട്. സംഭവത്തിനുശേഷം നാടുവിട്ട പ്രതികൾ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ലോഡ്ജുകളിൽ താമസിച്ച് തിരികെ നാട്ടിലേക്ക് വരുമ്പോൾ ബുധനാഴ്ച രാത്രിയിലാണ് കൂടൽ പൊലീസിന്റെ പിടിയിലായത്. കലഞ്ഞൂർ ഒന്നാംകുറ്റിയിൽ പുത്തൻവീട്ടിൽ ജിജി സാം മാത്യു (25), സഹോദരങ്ങളായ സിബി ഭവനിൽ സിജോ വർഗീസ് (19), സിജി വർഗീസ് (25), വേങ്ങവിള പുത്തൻവീട്ടിൽ നിതിൻ ചാക്കോ (21), മംഗലശേരിൽ ശരത് എസ്. നായർ (20), കൊല്ലംപറമ്പിൽ നിതിൻ (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊല്ലം പത്തനാപുരത്ത് കാറിലെത്തിയ ദമ്പതികളെ മർദിച്ചു സദാചാര ഗുണ്ടകളുടെ വിളയാട്ടമായിരുന്നു. അഞ്ചൽ ചണ്ണപ്പേട്ട പള്ളിക്കിഴക്കേതിൽ വീട്ടിൽ ലിബിൻ ജോപ്പൻ (30) ഭാര്യ ലിൻസി (28) എന്നിവർക്കാണു മർദനമേറ്റത്. ലിൻസി ഗർഭിണിയാണെന്ന് പറഞ്ഞിട്ടും മദ്യലഹരിയിൽ സദാചാര പൊലീസുകാർ അരങ്ങു തകർത്തു. പത്തനാപുരത്തിനു സമീപം ഇടത്തറ ഒന്നാംകുറ്റിയിൽ കാർ നിർത്തിയതു മുതലാണ് ഒരു സംഘം ഇവരുടെ പിന്നാലെ എത്തിയത്. റാന്നിയിലെ ലിൻസിയുടെ വീട്ടിൽ വിരുന്നിനെത്തിയ ഇരുവരും ലിബിന്റെ ചണ്ണപ്പേട്ടയിലെ വീട്ടിലേക്കു കാറിൽ പോവുകയായിരുന്നു. ഗർഭിണിയായതിനാൽ തുടരെയുള്ള യാത്ര ഒഴിവാക്കി വിശ്രമിക്കണമെന്നു ഡോക്ടർ നിർദേശിച്ചിരുന്നു.
ഇതു കാരണം ഒന്നാംകുറ്റിയിൽ റോഡരികിൽ കാർ നിർത്തി വിശ്രമിക്കുന്നതിനിടെ അഞ്ചു പേരടങ്ങിയ സംഘം ഇവരെ ചോദ്യം ചെയ്തു. വാക്കുതർക്കത്തിലേക്കു നീങ്ങി. പിന്നെ കൈയേറ്റ ശ്രമമായി. ഒരുവിധം ഈ കുടുംബം അവിടെ നിന്ന് രക്ഷപ്പെട്ടു. കാറിൽ യാത്ര തുടർന്ന ദമ്പതികൾക്കു പിന്നാലെ മറ്റൊരു കാറിലും ബൈക്കിലുമായി എത്തിയ സംഘം ടൗണിൽ ചെമ്മാൻപാലത്തിനു സമീപം കാർ തടഞ്ഞുനിർത്തി ലിബിനെ മർദിച്ചു. തടയാനെത്തിയ ലിൻസിക്കും മർദനമേറ്റു.
പ്രദേശവാസികളും യാത്രക്കാരും ഓടിയെത്തിയതോടെ വാഹനങ്ങളുമായി അക്രമികൾ കടന്നു. ക്രൂരമർദനമേറ്റ ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. നാട്ടുകാരുടെ പ്രതിഷേധമാണ് സാദാചാര ഗുണ്ടകളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.