- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മകൻ ജീവനൊടുക്കിയത് അപമാന ഭാരത്താലെന്ന് വേദനയോടെ മാതാവ്; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യം; ആത്മഹത്യാ കുറിപ്പിൽ അനീഷ് കുറിച്ചത് ധനേഷിന്റെയും രമേശിന്റെയും പേരുകൾ; സദാചാര ഗുണ്ടായിസത്തിലെ ഇര ആത്മഹത്യ ചെയ്ത കേസിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
പാലക്കാട്: കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. ആക്രമണത്തെ തുടർന്നുള്ള അപമാനത്താലാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത പറഞ്ഞു. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്‌മിനിസ്ട്രേഷനിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ മൗനിയായിട്ടാണ് കാണപ്പെട്ടതെന്നും അമ്മ വ്യക്തമാക്കി. സദാചാര ആക്രമണം നടന്നതിനുശേഷവും പ്രതികളുടെ സുഹൃത്തുക്കൾ അനീഷിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനീഷ് വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കൾ അടക്കമുള്ളവരുടെ ആവശ്യം. തന്റെ ശരീരത്തിൽ കയറി പിടിച്ചപ്പോൾ അനീഷ് ഇടപെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന പെൺകുട്ടി വ്യക്തമാക്കി. ക്രൂരമായിട്ടാണ് അവർ മർദിച്ചതെന്നും ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ നൽകണമെന്നും പെൺകുട്ടി പറഞ്ഞു. അനീഷിന്
പാലക്കാട്: കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. ആക്രമണത്തെ തുടർന്നുള്ള അപമാനത്താലാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത പറഞ്ഞു. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്‌മിനിസ്ട്രേഷനിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ മൗനിയായിട്ടാണ് കാണപ്പെട്ടതെന്നും അമ്മ വ്യക്തമാക്കി.
സദാചാര ആക്രമണം നടന്നതിനുശേഷവും പ്രതികളുടെ സുഹൃത്തുക്കൾ അനീഷിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനീഷ് വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കൾ അടക്കമുള്ളവരുടെ ആവശ്യം. തന്റെ ശരീരത്തിൽ കയറി പിടിച്ചപ്പോൾ അനീഷ് ഇടപെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന പെൺകുട്ടി വ്യക്തമാക്കി. ക്രൂരമായിട്ടാണ് അവർ മർദിച്ചതെന്നും ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ നൽകണമെന്നും പെൺകുട്ടി പറഞ്ഞു.
അനീഷിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. പൊതുജനം മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടരുത്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയണം. സംഭവത്തെക്കുറിച്ച് കൊല്ലം, പാലക്കാട് പൊലീസ് മേധാവികളോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിടെ കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവർക്കെതിരെ കേസെടുത്തത്.
അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികൾ കൂടിയാണ് ഇവർ.
കൊല്ലം അഴീക്കലിൽ വലന്റൈൻസ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്. ഒരുസംഘമാളുകൾ ഇരുവരെയും പിടികൂടി മർദിക്കുകയും ഒരുമിച്ച് നിർത്തി വീഡിയോ എടുത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇരുവരെയും പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സദാചാര ഗുണ്ടാ വിളയാട്ടത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പും നൽകിയിരുന്നു. കൂട്ടുകാരിയെ അക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോഴായിരുന്നു അനീഷിന് നേരെ സംഘടിതാക്രമണമുണ്ടായത്. ഇതിനുശേഷം അനീഷ് മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാരും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.