- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര പൊലീസ് ചമഞ്ഞെത്തിയവർ കാർ യാത്രികരായ കുടുംബത്തെ അക്രമിച്ചു; ബലമായി കാറിന്റെ ഡോർ തുറന്ന് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു; സ്ത്രീകളും ഒന്നര വയസുള്ള കുട്ടിയു നിലവിളിച്ചതോടെ തള്ളിയിട്ടു; അക്രമി സംഘം മടങ്ങിയത് എടക്കാട് വന്നാൽ കാണിച്ചു തരാമെന്ന ഭീഷണി മുഴക്കി
കണ്ണൂർ: ഹർത്താൽ തലേന്ന് രാത്രി സദാചാര പൊലീസ് ചമഞ്ഞ് കാർ യാത്രികരായ കുടുംബത്തെ അക്രമിച്ചു. കണ്ണൂർ - തോട്ടട ദേശീയ പാതയിലാണ് കാർ യാത്രികരെ തടഞ്ഞു നിർത്തി രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഒരു കുടുംബത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. തലശ്ശേരി അണ്ടലൂരിലെ പൊന്നാരത്ത് വീട്ടിൽ ഷരണും കുടുംബവും ഹർത്താലിൽ തറവാട്ടു വീട്ടിൽ കഴിയാമെന്ന ലക്ഷ്യത്തോടെയാണ് അണ്ടലൂരിൽ നിന്നും കാറിൽ പുറപ്പെട്ടത്. കാർ തോട്ടടയിലെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവർ മറി കടന്നു പോവാൻ സിഗ്‌നൽ നൽകുകയായിരുന്നു. അതു പ്രകാരം കാർ മറി കടന്ന ഉടൻ എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്കിലെ മൂന്ന് യുവാക്കൾ അസഭ്യം പറഞ്ഞ് തലശ്ശേരി ഭാഗത്തേക്ക് കടന്നു പോവുകയായിരുന്നു. കാറിൽ കാഞ്ഞിരയിലെ വസതിയിലേക്ക് പോകുന്ന കുടുംബം ജെ.ടി.എസിന് സമീപം എത്തിയപ്പോൾ ഒരു ബൈക്ക് കുറുകേയിട്ട് യാത്ര മുടക്കി. എന്താണ് കാര്യമെന്നറിയാതെ പകച്ചു നിന്നപ്പോൾ ബൈക്കിലെത്തിയ സംഘം കാറിനിടിക്കുകയും ഡോർ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണെന്ന് ചോദിച്ചപ്പോൾ ബ
കണ്ണൂർ: ഹർത്താൽ തലേന്ന് രാത്രി സദാചാര പൊലീസ് ചമഞ്ഞ് കാർ യാത്രികരായ കുടുംബത്തെ അക്രമിച്ചു. കണ്ണൂർ - തോട്ടട ദേശീയ പാതയിലാണ് കാർ യാത്രികരെ തടഞ്ഞു നിർത്തി രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഒരു കുടുംബത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്.
തലശ്ശേരി അണ്ടലൂരിലെ പൊന്നാരത്ത് വീട്ടിൽ ഷരണും കുടുംബവും ഹർത്താലിൽ തറവാട്ടു വീട്ടിൽ കഴിയാമെന്ന ലക്ഷ്യത്തോടെയാണ് അണ്ടലൂരിൽ നിന്നും കാറിൽ പുറപ്പെട്ടത്. കാർ തോട്ടടയിലെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവർ മറി കടന്നു പോവാൻ സിഗ്‌നൽ നൽകുകയായിരുന്നു. അതു പ്രകാരം കാർ മറി കടന്ന ഉടൻ എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്കിലെ മൂന്ന് യുവാക്കൾ അസഭ്യം പറഞ്ഞ് തലശ്ശേരി ഭാഗത്തേക്ക് കടന്നു പോവുകയായിരുന്നു.
കാറിൽ കാഞ്ഞിരയിലെ വസതിയിലേക്ക് പോകുന്ന കുടുംബം ജെ.ടി.എസിന് സമീപം എത്തിയപ്പോൾ ഒരു ബൈക്ക് കുറുകേയിട്ട് യാത്ര മുടക്കി. എന്താണ് കാര്യമെന്നറിയാതെ പകച്ചു നിന്നപ്പോൾ ബൈക്കിലെത്തിയ സംഘം കാറിനിടിക്കുകയും ഡോർ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണെന്ന് ചോദിച്ചപ്പോൾ ബലമായി ഡോർ തുറന്ന് ഷരണിനെ ആക്രമിക്കാൻ ശ്രമിച്ചു. കല്ലെടുത്ത് അയാളുടെ കൈക്കും മുഖത്തും പരിക്കേൽപ്പിച്ചു. സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ ബഹളം വെച്ചപ്പോഴും അവർക്കു നേരേയും അക്രമികളുടെ കൈക്കരുത്ത് കാണിച്ചു. അവരെ തള്ളിയിട്ടു. ഒന്നര വയസ്സുള്ള കുട്ടിയും ഷരണിന്റെ ഭാര്യയും ഇളയമ്മയും അടക്കമുള്ളവർ ബഹളം വച്ചെങ്കിലും അക്രമികൾ അടങ്ങിയില്ല.
സ്ത്രീകളുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെയാണ് അക്രമി സംഘം ഇവരെവിട്ട് പോയത്. പോകുമ്പോഴും എടക്കാട് വന്നാൽ കാണിച്ചു തരാമെന്നും പ്രതികാര ബുദ്ധിയോടെ പറഞ്ഞാണ് ബൈക്കിലെത്തിയ സംഘങ്ങൾ തിരിച്ചു പോയത്. അതോടെ കൂടുതൽ ഭയന്ന കാർ യാത്രികർ നാട്ടുകാരുടെ സഹായത്തോടെ എടക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഹർത്താലിന്റെ തലേന്ന് രാത്രി നടന്ന സംഭവമായതോടെ പലവിധ പ്രചരണവും അരങ്ങേറി.
അതോടെ തോട്ടടയും പരിസരത്തു നിന്നുള്ളവർ സ്ഥലം വിടുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ലെങ്കിലും എടക്കാട്, നടാൽ ഭാഗം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഹർത്താലിന് മുന്നോടിയായി അക്രമം അരങ്ങേറിയെന്ന പ്രചരണം നാട്ടുകാരെ ഏറെ ഭയപ്പെടുത്തിയിരുന്നു.