- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോ മൂന്നംഗ സംഘം ബൈക്കിൽ പിന്തുടർന്നെത്തി; ഹിന്ദുവോ മൂസ്ലീമോ എന്നു ചോദിച്ചു; ആണും പെണ്ണും ഒരുമിച്ച് നടക്കരുതെന്ന് പറഞ്ഞു; മഞ്ചേശ്വരത്ത് യൂണിവേഴ്‌സിറ്റി ജീവനക്കാരന് നേരെ സദാചാര ഗുണ്ടായിസം; മൂന്നംഗം സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരത്ത് കണ്ണൂർ യുണിവേഴ്‌സിറ്റി ജീവനക്കാരനും സഹപ്രവർത്തകയ്ക്കും നേരെ സദാചാര ഗുണ്ടായിസം.കണ്ണൂർ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ ഹരികൃഷ്ണൻ സഹപ്രവർത്തകയ്‌ക്കൊപ്പം റെയിൽവേ സ്റ്റേഷനിലേക്കു നടക്കുമ്പോഴായിരുന്നു ഗുണ്ടായിസവുമായി അക്രമികൾ എത്തിയത്.ആണും പെണ്ണും ഒരുമിച്ചു നടക്കരുതെന്നു പറഞ്ഞായിരുന്നു ആക്രമണ'മെന്ന് ഹരികൃഷ്ണൻ പറയുന്നു.
''ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് ഞങ്ങൾ രണ്ടുപേരും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയത്. 50 മീറ്റർ മുന്നോട്ടുപോയപ്പോൾ മൂന്നുപേർ ബൈക്കിൽ പിന്തുടരാൻ തുടങ്ങി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഇവർ മൂവരും ബൈക്ക് നിർത്തി ഇറങ്ങിവന്ന് ഞങ്ങളെ തടഞ്ഞുനിർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്നു ചോദിച്ചപ്പോൾ എന്നെ തള്ളിമാറ്റി.ഫോട്ടോ എടുക്കുന്നതു തടഞ്ഞപ്പോൾ മർദിച്ചതായും ഹരികൃഷ്ണൻ വ്യക്തമാക്കി.
സഹപ്രവർത്തകയുടെ കയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു. വളരെ മോശമായ രീതിയിൽ ആണ് അവർ സംസാരിച്ചത്. ആണും പെണ്ണും ഒരുമിച്ചു നടക്കാൻ പാടില്ലെന്ന രീതിയിലുള്ള സംഭാഷണങ്ങളാണ് അവർ നടത്തിയത്.'' ഹരികൃഷ്ണൻ പറഞ്ഞു.''അവസാനം നീ ഹിന്ദുവാണോ മുസ്ലിം ആണോ എന്നും അവർ ചോദിച്ചു. പിന്നാലെതന്നെ ക്യാംപസ് ഡയറക്ടറായ ഷീന ഷുക്കൂറിനെ വിളിച്ചു കാര്യം പറഞ്ഞു.
അവർ എസ്‌പിയെ വിളിച്ചു പറഞ്ഞ ഉടനെ പൊലീസ് സംഘം എത്തുകയും ചെയ്തു. പ്രതികളെ മുൻപു കണ്ടിട്ടില്ല. എന്നാൽ മുൻപ് വിദ്യാർത്ഥികളെ മർദിച്ച കേസിലെ പ്രതികളാണ് ഇവരെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്.'' ഹരികൃഷ്ണൻ പറയുന്നു.സഹപ്രവർത്തകയായ ലൈബ്രേറിയനുനേർക്ക് നേരത്തേയും ഇത്തരം ആക്രമണശ്രമമുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് വനിതാ ജീവനക്കാർക്ക് സുരക്ഷയ്ക്കയ്ക്കായി സഹപ്രവർത്തകരും ഒപ്പം പോകാറാണ് പതിവ്.
അതേസമയം, നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്നും പരാതിക്കാർ വ്യക്തമാക്കി.സംഭവത്തിൽ പരിസരവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ മഞ്ചേശ്വരം എസ്ഐ ടോണിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമനായ കൗശിക്കിനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
മറുനാടന് മലയാളി ബ്യൂറോ