- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നത് എങ്ങനെ? മന്ത്രി കെടി ജലീൽ മോഡൽ മറ്റുള്ളവർക്കും പരീക്ഷിക്കാം; യോഗ്യതയുള്ളവരെ മറികടന്ന് ബന്ധുവിനെ ഉന്നതപദവിയിൽ നിയമനം നൽകിയ മന്ത്രി തൊഴുവാനൂരിലെ നേതാവിന്റെ ഭാര്യയെ കടലാസിൽ തോട്ടക്കാരിയാക്കി മാസം തോറും നൽകുന്നത് 17,000 രൂപ! തട്ടിപ്പു നടത്തുന്നതിന് വളാഞ്ചേരിയിലെ വീട്ടിൽ കുടുംബം നോക്കി കഴിയുന്ന വീട്ടമ്മ തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണി ചെയ്യുന്നുവെന്ന് ഔദ്യോഗിക രേഖയുണ്ടാക്കി
കോഴിക്കോട്: മലപ്പുറം ജില്ലയിൽ സിപിഎമ്മിന്റെ കരുത്തു വർദ്ധിക്കാൻ ഇടയായ നേതാവാണ് കെടി ജലീൽ. സിപിഎ അംഗം അല്ലെങ്കിൽ കൂടി പാർട്ടിക്കൊപ്പം നിൽക്കുന്ന സ്വതന്ത്രന് വേണ്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ഇടപെട്ടു കഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ജലീലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. ഇതിൽ ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും മുസ്ലിം സമുദായത്തിൽ സ്വാധീനമുള്ള നേതാവിന് വേണ്ടി സിപിഎം അരയും തലയും മുറുക്കി രംഗത്തെത്തി. എന്നാൽ, അഴിമതി ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാൻ വേണ്ടി സിപിഎം രംഗത്തിറങ്ങിയപ്പോൾ അത് പ്രതിപക്ഷത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു. മന്ത്രിക്കെതിരെ മറ്റ് ആരോപണങ്ങളും ഉയർന്നു കൊണ്ടിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ രണ്ട് പേർക്കു കോർപറേഷനിൽത്തന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ ഖജനാവ് വിഴുങ്ങുന്ന കാര്യത്തിലും മന്ത്രിക്ക് വലിയ കഴിവുണ്ടെന്ന
കോഴിക്കോട്: മലപ്പുറം ജില്ലയിൽ സിപിഎമ്മിന്റെ കരുത്തു വർദ്ധിക്കാൻ ഇടയായ നേതാവാണ് കെടി ജലീൽ. സിപിഎ അംഗം അല്ലെങ്കിൽ കൂടി പാർട്ടിക്കൊപ്പം നിൽക്കുന്ന സ്വതന്ത്രന് വേണ്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ഇടപെട്ടു കഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ജലീലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. ഇതിൽ ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും മുസ്ലിം സമുദായത്തിൽ സ്വാധീനമുള്ള നേതാവിന് വേണ്ടി സിപിഎം അരയും തലയും മുറുക്കി രംഗത്തെത്തി. എന്നാൽ, അഴിമതി ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാൻ വേണ്ടി സിപിഎം രംഗത്തിറങ്ങിയപ്പോൾ അത് പ്രതിപക്ഷത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു.
മന്ത്രിക്കെതിരെ മറ്റ് ആരോപണങ്ങളും ഉയർന്നു കൊണ്ടിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരിൽ യോഗ്യതയില്ലെന്നു കണ്ട് ഒഴിവാക്കിയ രണ്ട് പേർക്കു കോർപറേഷനിൽത്തന്നെ ഡപ്യൂട്ടി മാനേജരായി നിയമനം നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ ഖജനാവ് വിഴുങ്ങുന്ന കാര്യത്തിലും മന്ത്രിക്ക് വലിയ കഴിവുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റു വിവരങ്ങളാണ് പുറത്തുവന്നത്.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന വേളയിൽ പോലും അനാവശ്യമായൊരു തസ്തിക സൃഷ്ടിച്ച് ജോലി ചെയ്യാതെ കൂലി നൽകുന്ന ഏർപ്പാടിനാണ് മന്ത്രി നേരിട്ട് ഒത്താശ ചെയ്തത്. മലപ്പുറത്തെ വീട്ടമ്മ രണ്ട് വർഷമായി മന്ത്രി കെ.ടി.ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. തന്റെ ഔദ്യോഗിക വസതിയിൽ സഹായിയായി രണ്ട് വർഷമായി അവർ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും ഇവർ ജോലിക്കുന്ന പോകുന്നതായി ആർക്കും അറിയില്ല. വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ജോലി ചെയ്യാതെ തന്നെ മന്ത്രിയുടെ സുഹൃത്തിന്റെ ഭാര്യയ്ക്കാണ് സർക്കാർ ശമ്പളം കൈപ്പറ്റാൻ അവസരം ഒരുക്കിയത്. മന്ത്രിയുടെ സുഹൃത്തും കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണു രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് അവർക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ 'ഗംഗ'യിൽ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂർ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു റിപ്പോർട്ട്. പുറത്തുവന്ന വിവരാവകാശ രേഖയിൽ പറയുന്നത മൂന്ന് പേർ തോട്ടക്കാരായി ഉണ്ടെന്നാണ്. ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭർത്താവിനെ ഫോണിൽ വിളിച്ചപ്പോൾ മറുപടി. മന്ത്രിയുടെ വസതിയിലെ ജീവനക്കാർ ഇതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ പ്രതികരണമാണു നടത്തിയത്.
അതേസമയം തൊഴുവാനൂർ സ്വദേശിയായി യുവതിയെ മറയാക്കി തട്ടിപ്പു നടത്തുകയാണെന്ന ആരോപണമാണ് ഇതോടെ ശക്തമായിരിക്കുന്നത്. ഇതിന് മന്ത്രിയുടെ ഒത്താശ ഉണ്ടെന്ന കാര്യവും ഉറപ്പാണ്. ജോലി ചെയ്യാതെ ഇവർ കൂലി വാങ്ങുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ തൊഴുവാനൂർ സ്വദേശിനി അവധിയിലാണെന്നാണ് മറ്റു ജീവനക്കാർ വിശദീകരിക്കുന്നത്. എത്രകാലമായി അവധിയലെന്നോ എന്ന് തിരിച്ചെത്തുമെന്നോ ആർക്കും അറിയില്ല താനും.
ഇതടക്കം മറ്റ് ആരോപണങ്ങളും മന്ത്രിക്കെതിരെ ഉയർന്നിട്ടുണ്ട്. കെ.ടി.ജലീലിന്റെ ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി നിയമിച്ചതിൽ ചട്ടലംഘനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ച് രംഗത്തുവന്നത് യൂത്ത് കോൺഗ്രസാണ്. കെഇആർ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകൾ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചതെന്ന് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ പറഞ്ഞു. ഇതേ സീനിയോറിറ്റിയുള്ള വി.കെ. പ്രീത എന്ന അദ്ധ്യാപികയും സ്‌കൂളിലുണ്ട്. ഒരേ സീനിയോറിറ്റിയുള്ള രണ്ടുപേർ വന്നാൽ നിയമനത്തിന് ജനനത്തീയതി മാനദണ്ഡമാക്കണമെന്നാണു ചട്ടം.
ഇതനുസരിച്ച് പ്രീത എന്ന അദ്ധ്യാപികയ്ക്കായിരുന്നു യോഗ്യത. എന്നാൽ സ്‌കൂൾ മാനേജറും ഹയർസെക്കൻഡറി ഡപ്യൂട്ടി ഡയറക്ടറും ഇക്കാര്യം പരിഗണിച്ചില്ല. 01.05.2016 നാണ് ഫാത്തിമക്കുട്ടിയെ സ്‌കൂളിലെ പ്രിൻസിപ്പലായി നിയമിച്ചത്. ഈ നിയമനത്തിന് 26.7.2016 ന് സർക്കാർ അംഗീകാരം നൽകി. ഇതിനെതിരെ പ്രീത എന്ന അദ്ധ്യാപിക നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് സിദ്ദിഖ് പന്താവൂർ ആരോപിച്ചു.
ബന്ധു നിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി.ജലീലിന് എതിരെ പലയിടത്തും പ്രതിഷേധം നടന്നു. കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ജലീലിനെതിരെ കരിങ്കൊടി കാട്ടിയും വാഹത്തിനു മുട്ടയെറിഞ്ഞും പ്രതിഷേധിച്ചത് യൂത്ത് ലീഗ് പ്രവർത്തകരാണ്. രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾത്തന്നെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കരിങ്കൊടി കാണിക്കുംമുൻപേ 5 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ താണയിലെത്തിയപ്പോഴും ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വാഹനത്തിനുനേരെ മുട്ടയെറിഞ്ഞതായും ആക്ഷേപമുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
തദ്ദേശസ്വയംഭരണ ഭരണവകുപ്പിന് കീഴിലുള്ള തൃശൂർ 'കില'യിൽ എസ്ഡിപിഐക്കാരെ നിയമിച്ചെന്ന ആരോപണവുമായി അനിൽ അക്കരയും രംഗത്തുണ്ട്. മന്ത്രി കെ.ടി.ജലീൽ മാനദണ്ഡങ്ങൾ പാലിക്കാതെ പത്ത് എസ്.ഡി.പിഐക്കാരെ കിലയിൽ നിയമിച്ചുവെന്നാണ് അനിൽ അക്കരയുടെ ആരോപണം. മന്ത്രിയും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ഇതിൽ നിന്ന് വ്യക്തമാണെന്നും അനിൽ അക്കര പറഞ്ഞു.