- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട; ശബരിമലയിൽ കൂടുതൽ ഇളവുകൾ; തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച്
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവിന് സംസ്ഥാന സർക്കാർ തീരുമാനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് വേണ്ടെന്നാണ് തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂൾ / കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട. മറ്റെല്ലാ തീർത്ഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ രേഖ കരുതണം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.
ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും ദർശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവർക്ക് 12 മണിക്കൂർ വരെ കഴിയാൻ മുറികൾ അനുവദിക്കണം, നെയ്യഭിഷേകം സാധാരണ രീതിയിലാക്കാണം, നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയിൽ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ