- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗകര്യമൊരുക്കാൻ ഇൻഫ്രാമെഡ്, കാശുവാരാൻ കിമെഡ്..! ഭൂമി ഏറ്റെടുത്ത് കെട്ടിടമൊരുക്കുന്നതും നബാർഡ് വായ്പ തിരിച്ചടയ്ക്കുന്നതും സർക്കാർ; കൈ നനയാതെ മീൻപിടിക്കാൻ സ്വകാര്യന്മാർക്ക് അവസരമൊരുക്കുന്ന ഹരിപ്പാട് മെഡിക്കൽ കോളേജിനു പിന്നിൽ ആരുടെ കുബുദ്ധി?
തിരുവനന്തപുരം: ഭൂമി വാങ്ങി, ലോണെടുത്ത് സർക്കാർ ആശുപത്രിക്കെട്ടിടം പണിതുയർത്തും. ഇത്രയും ചെയ്യുന്ന സർക്കാരിന്റെ ഓഹരി 26 ശതമാനം. എന്നിട്ട് മെഡിക്കൽ സീറ്റുവിൽപ്പനയുൾപ്പെടെ നടത്തിപ്പവകാശം കൊടുത്ത് സ്വകാര്യമേഖലയ്ക്ക് മെഡിക്കൽ കോളേജ് കൈമാറുമ്പോൾ അവരുടെ അവകാശം 76 ശതമാനം. യുഡിഎഫ് സർക്കാർ ഹരിപ്പാട് കൊണ്ടുവരാൻ ശിലയിട്ട പൊതുസ്വകാര്യ മെഡിക്കൽ കോളേജ് സംരംഭത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ. സർക്കാർ ചെലവിൽ ആശുപത്രിയുണ്ടാക്കി അത് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള വൻതട്ടിപ്പിനാണ് കളമൊരുങ്ങിയതെന്ന നിഗമനത്തിലാണ് ഹരിപ്പാട്ട് നിർദിഷ്ട മെഡിക്കൽ കോളേജ് കൊണ്ടുവരുന്നതിനുള്ള മുൻസർക്കാരിന്റെ നടപടിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് പുതിയ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തന്റെ സ്വപ്‌നപദ്ധതിയാണിതെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ച മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിലേക്കും അതിനെ പിൻതുണയ്ക്കുന്ന നിലപാടുകളുമായി നിന്ന മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കുമാണ് സ്വാഭാവികമായും അന്വേഷണം നീളുന്നു. എല്ലാ ജില്ലകളിലും പുതിയ മെഡിക്കൽ ക
തിരുവനന്തപുരം: ഭൂമി വാങ്ങി, ലോണെടുത്ത് സർക്കാർ ആശുപത്രിക്കെട്ടിടം പണിതുയർത്തും. ഇത്രയും ചെയ്യുന്ന സർക്കാരിന്റെ ഓഹരി 26 ശതമാനം. എന്നിട്ട് മെഡിക്കൽ സീറ്റുവിൽപ്പനയുൾപ്പെടെ നടത്തിപ്പവകാശം കൊടുത്ത് സ്വകാര്യമേഖലയ്ക്ക് മെഡിക്കൽ കോളേജ് കൈമാറുമ്പോൾ അവരുടെ അവകാശം 76 ശതമാനം. യുഡിഎഫ് സർക്കാർ ഹരിപ്പാട് കൊണ്ടുവരാൻ ശിലയിട്ട പൊതുസ്വകാര്യ മെഡിക്കൽ കോളേജ് സംരംഭത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ.
സർക്കാർ ചെലവിൽ ആശുപത്രിയുണ്ടാക്കി അത് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള വൻതട്ടിപ്പിനാണ് കളമൊരുങ്ങിയതെന്ന നിഗമനത്തിലാണ് ഹരിപ്പാട്ട് നിർദിഷ്ട മെഡിക്കൽ കോളേജ് കൊണ്ടുവരുന്നതിനുള്ള മുൻസർക്കാരിന്റെ നടപടിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് പുതിയ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തന്റെ സ്വപ്‌നപദ്ധതിയാണിതെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ച മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിലേക്കും അതിനെ പിൻതുണയ്ക്കുന്ന നിലപാടുകളുമായി നിന്ന മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കുമാണ് സ്വാഭാവികമായും അന്വേഷണം നീളുന്നു.
എല്ലാ ജില്ലകളിലും പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഹരിപ്പാട് പൊതു-സ്വകാര്യ സംരംഭമായി പുതിയ മെഡിക്കൽ കോളേജിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലയിട്ടത്. ആലപ്പുഴ ജില്ലിയിൽ വണ്ടാനത്ത് ഒരു മെഡിക്കൽ കോളേജ് ഉണ്ടല്ലോയെന്ന വാദം ഉയർന്നെങ്കിലും പുതിയ സംരംഭത്തിന് തുടക്കമിടാൻ അത് തടസ്സമായില്ല. കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു സംരംഭത്തിന് സർക്കാർ പണം മുടക്കാനാവില്ലെന്നും മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കൺസൾട്ടൻസി കരാർ നൽകിയതെന്നും ആരോപിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടിയ തുകയ്ക്ക് കരാർ ഉറപ്പിച്ചതിലൂടെ നാലരക്കോടിയാണ് ഖജനാവിനുണ്ടായ നഷ്ടമെന്നും അന്വേഷണത്തിൽ പലരും കുടുങ്ങുമെന്നും സുധാകരൻ തുറന്നടിച്ചതോടെ എതിർവാദവുമായി രമേശ് ചെന്നിത്തലയും ശിവകുമാറും രംഗത്തെത്തി. യുഡിഎഫ് സർക്കാരിന്റ കാലത്തു തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജുകളുടെ നിർമ്മാണത്തിനായി കൺസൾട്ടൻസി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പദ്ധതി ചെലവിന്റെ 1.90 ശതമാനത്തിൽ കൂടുതൽ തുകക്ക് കരാർ നൽകരുതെന്ന മാർഗനിർദ്ദേശം മറികടന്ന് അടങ്കൽ തുകയുടെ 2.94 ശതമാനം മുന്നോട്ടുവച്ച കമ്പനിക്കാണ് സർക്കാർ കരാർ നൽകിയതെന്നതാണ് പ്രധാന ആരോപണം. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗം ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ഇതിനു പിന്നാലെയാണ് ഭൂമി ഏറ്റെടുക്കുന്നതും കെട്ടിടം പണിയുന്നതും സർക്കാരും അതിന്റെ ലാഭംകൊയ്യുന്നത് സ്വകാര്യ സംരംഭകരും എന്ന നിലയിലാണ് ഹരിപ്പാട് കരാർ ഉണ്ടാക്കിയിട്ടുള്ളത് എ്ന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഇത് പൊതു-സ്വകാര്യ സംരംഭമായതിനാലല്ല എതിർക്കുന്നതെന്നും അതിന്റെ നിബന്ധനകളെയാണ് ധനമന്ത്രിയെന്ന നിലയിൽ വിമർശിക്കുന്നതെന്നും വ്യക്തമാക്കി ഡോ. തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റും നൽകി. സംയുക്ത സംരംഭത്തിന്റെ മറവിൽ പൊതുവിഭവം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ഒരു ബിസിനസ് മോഡലാണ് ഹരിപ്പാട്ടേത് എന്ന് തോമസ് ഐസക് വസ്തുതകൾ അക്കമിട്ടുനിരത്തി വിശദീകരിക്കുന്നു.
സർക്കാരിന് 26 ശതമാനം ഓഹരിയോടെ കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഇൻഫ്രാമെഡ്) എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് കെട്ടിടവും പശ്ചാത്തല സൗകര്യവും ഒരുക്കുന്നത്. ഇതിൽ 26 ശതമാനം ഓഹരി സർക്കാരിനും ബാക്കി സ്വകാര്യ നിക്ഷേപകർക്കും. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയാണ് ഈ 26 ശതമാനം ഓഹരി. ഭൂമിക്കുപുറമെ കെട്ടിടമുൾപ്പെടെ ഒരുക്കാൻ സർക്കാർ നബാർഡിൽ നിന്ന് വായ്പയെടുക്കും. ഇത് സർക്കാർതന്നെ തിരിച്ചടയ്ക്കണം. സൗകര്യമെല്ലാമൊരുക്കി ഈ മെഡിക്കൽ കോളേജ് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ച് (കിമെഡ്) എ്ന്ന സൊസൈറ്റിക്ക് 99 വർഷത്തെ പാട്ടത്തിന് കൈമാറും.
ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത കിമെഡ്ിന് സ്വതന്ത്രമായി മെഡിക്കൽ കോളേജ് നടത്താം. മെഡിക്കൽ പ്രവേശനം നേടുന്ന കുട്ടികളുടെ ഫീസ് പിരിച്ച് ചെലവുകഴിച്ച് ലാഭം ഉണ്ടെങ്കിൽ മാത്രം അത് സർക്കാരിന് 26 ശതമാനം ഓഹരിമാത്രമുള്ള ഇൻഫ്രാമെഡ് എന്ന കമ്പനിക്ക് നൽകും. കരാറിലും വ്യവസ്ഥകളിലും പറയാത്ത മറ്റൊരു പ്രധാന കാര്യവുമുണ്ട്. മെഡിക്കൽ പ്രവേശനം നൽകുമ്പോൾ തലവരിപ്പണം ഇനത്തിൽ ലഭിക്കുന്ന കോടികളുടെ കണക്ക്. ഇത് ഫലത്തിൽ സർക്കാരിന് പങ്കാളിത്തമില്ലാത്ത കിമെഡിന്റെ കൈകളിലെത്തുമെന്ന് വ്യക്തം. ഇതിന്റെ ഇടപാടുകൾ രഹസ്യമായിരിക്കുമെന്നിരിക്കെ ചില വേണ്ടപ്പെട്ടവർക്ക് പണംവാരാൻ വേണ്ട പഴുതുകൾ ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ വരവിനു പിന്നിൽ ഉണ്ടെന്ന് ചുരുക്കം.
പദ്ധതി വരുന്നതിലൂടെ ഒരു പൈസപോലും സർക്കാരിന് നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതേയുള്ളൂ എ്ന്നും വ്യക്തമാക്കിയ ചെന്നിത്തല സർക്കാർ ആരോപണങ്ങൾ നിഷേധിക്കുന്നു. കൺസൾട്ടൻസി കരാർ ആർക്കും നൽകിയിട്ടില്ലെന്നും 800 ഏക്കർ നികത്തുന്നുവെന്ന ആരോപണം ശരിയല്ലെന്നും ചെന്നിത്തല പറയുന്നു. ഭൂമി ഏറ്റെടുക്കലിന് 15 കോടി മാത്രമാണ് യുഡിഎഫ് സർക്കാർ അനുവദിച്ചത്. നബാർഡ് നൽകിയത് 90 കോടി രൂപയാണ്. ഇതിൽ ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല - ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകും - ആരോപണങ്ങളെ തുടർന്ന് ചെന്നിത്തല വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളേജ് അനുവദിച്ചതെന്ന് വാദിച്ച് മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറും പ്രസ്താവിച്ചു.
അതേസമയം, പുതിയ മെഡിക്കൽ കോളേജ് വരുന്നത് വണ്ടാനത്തെ ഗവ. മെഡിക്കൽ കോളേജിനെ ഇല്ലാതാക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. നടപ്പു വാർഷിക പദ്ധതിയിൽ ആലപ്പുഴ വണ്ടാനം ആശുപത്രിക്ക് 13 കോടി മാറ്റിവച്ചപ്പോൾ ഹരിപ്പാട്ടെ പുതിയ ആശുപത്രിക്ക് ഭൂമി ഏറ്റെടുക്കാൻ കൈമാറിയത് 15 കോടിയാണ്. വണ്ടാനം ആശുപത്രിയുടെ വളർച്ച മുരടിപ്പിച്ച് ഹരിപ്പാട്ടെ സ്വകാര്യ സംരംഭത്തെ വളർത്താനായിരുന്നു യുഡിഎഫ് സർക്കാർ ലക്ഷ്യമിട്ടതെന്ന് മന്ത്രി തോമസ് ഐസകും ആരോപിക്കുന്നു.
മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്