- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടത്തിനു കൂടുതൽ വികസന വാഗ്ദാനം; ടെക്കികളുടെ സേവനം കൂടി അഭ്യർത്ഥിച്ച് മേയർ
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി 'മീറ്റ് ദി മേയർ' പ്രോഗ്രാം സംഘടിപ്പിച്ചു. ടെക്‌നോപാർക്കും അതുമായി ബന്ധപെട്ടിട്ടുള്ള കഴക്കൂട്ടത്തെ വികസനത്തെ കുറിച്ച് ടെക്‌നോപാർക്കിലെ ജീവനക്കാരുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്തുമായി ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിലെ
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി 'മീറ്റ് ദി മേയർ' പ്രോഗ്രാം സംഘടിപ്പിച്ചു. ടെക്‌നോപാർക്കും അതുമായി ബന്ധപെട്ടിട്ടുള്ള കഴക്കൂട്ടത്തെ വികസനത്തെ കുറിച്ച് ടെക്‌നോപാർക്കിലെ ജീവനക്കാരുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്തുമായി ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിലെ മലബാർ ഹാളിൽ വച്ചാണ് ആരോഗ്യകരവും ക്രിയാത്മകവുമായ തുറന്ന ചർച്ച് പ്രതിധ്വനി വഴിയൊരുക്കിയത്. ജീവനക്കാരുടെ എല്ലാ നിർദ്ദേശങ്ങളും ക്ഷമയോടെ കേൾക്കുകയും നിർദ്ദേശങ്ങൾക്കെല്ലാം പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മേയർ നടപ്പിലാക്കാം എന്നുറപ്പു നൽകിയ പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ
1. കേരള യൂണിവേഴ്‌സിറ്റിയുടെ സമ്മതത്തോടെ 'കാര്യവട്ടം ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ് റോഡ് ' മോഡൽ റോഡ് ആക്കി മാറ്റാം.
2. കുട്ടികൾക്കുള്ള നല്ലൊരു ചിൽഡ്രൻസ് പാർക്ക്.
3, കഴക്കൂട്ടത്ത് പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ.
4. 2016 മാർച്ചോടു കൂടി ടെക്‌നോപാർക്കിനു സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും തെരുവു വിളക്കുകൾ.
5. പൊതു ഗതാഗത സംവിധാനത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ സ് ആർ ടി സി യുമായി ചേർന്ന് ഒരു ദിവസം 'ബസ് ഡേ' ആയി ആചരിക്കാം.
6. തെരുവു നായ്ക്കളുടെ ഉപദ്രവം കുറക്കാനായി ഈ ആഴ്ച തന്നെ ഡോഗ് സ്‌കോഡിനെ ടെക്‌നൊപർക്കിലെക്കു അയക്കാം.
7, കഴക്കൂട്ടം വില്ലേജ് ഓഫീസിനു സമീപത്തായി കംഫർട്ട് സ്‌റ്റേഷൻ.
8. കഴക്കൂട്ടത്ത് ബസ് ടെർമിനൽ സ്ഥാപിക്കുന്നതിനായി നടപടികൾ പുരോഗമിക്കുന്നു. ഈമാസം തന്നെ ശിലാസ്ഥാപനം നടക്കും.
9. നിള റിയർ ഗേറ്റ്(കാലിഫോർണിയ) കെ സ് ഇ ബി സബ്‌സ്‌റ്റെഷൻ റോഡ് പുനർ നിർമ്മിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കും
10. രാത്രി കാലങ്ങളിൽ ടെക്‌നോപാർക്ക് പരിസര പ്രദേശങ്ങളിൽ നിർബന്ധിതതമായും പൊലീസ് സേവനം ലഭ്യമാക്കാം.
ടെക്‌നോപാർക്ക് ജീവനക്കാരുമായി സഹകരിച്ച് ടെക്‌നോപാർക്കിലേക്ക് കൂടുതൽ കെ സ് ആർ ടി സി ബസിനും കഴക്കൂട്ടത്ത് കൂടുതൽ ട്രെയിൻ സ്‌റ്റോപ്പ് ലഭ്യമാക്കമെന്നുത്തിനും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാമെന്നും മേയർ വാഗ്ദാനം ചെയ്തു.
ചൂടു പിടിച്ച ചർച്ചകൾക്കും മറുപടികൾക്കുമിടയിൽ മേയർ കഴക്കൂട്ടത്ത് നിർമ്മിച്ചു തരാമെന്നേറ്റ കംഫർട്ട് സ്‌റ്റെഷനു ടെക്‌നോപാർക്ക് സി ഇ ഒ ഗിരീഷ് ബാബു ടെക്‌നോപാർക്കിന്റെ വകയായി രണ്ടു ലക്ഷം രൂപ ഓഫർ ചെയ്തു.
തിരുവനന്തപുരത്തെ ജനങ്ങളുമായി കോർപ്പറേഷന് കൂടുതൽ എളുപ്പത്തിൽ സംവദിക്കാനായി ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചു നല്കാൻ മേയർ ടെക്‌നോപാർക്കിലേ ജീവനക്കാരോട് അഭ്യർത്ഥിച്ചു. കൂടാതെ അർഹത ഉണ്ടായിട്ടു കൂടി തിരുവനന്തപുരം സിറ്റിക്ക് ലഭിക്കാതെ പോയ സ്മാർട്ട് സിറ്റി സ്റ്റാറ്റസും മെട്രോ സ്റ്റാറ്റസും കിട്ടുന്നതിനായി കോർപ്പറേഷന് ആരംഭിക്കുന്ന കാംപയിനിൽ പങ്കാളിയാകാൻ കൂടി ടെക്‌നോപാർക്കിലേ ജീവനക്കാരോട് മേയർ അഭ്യർത്ഥിച്ചു.
ടെക്‌നോപാർക്ക് സി ഇ ഒ ഗിരീഷ് ബാബു മുഖ്യാഥിതി ആയിരുന്നു, പ്രതിധ്വനി സെക്രടറി രാജീവ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, ട്രെഷറർ റനീഷ് സ്വാഗത പ്രസംഗം നടത്തി. പ്രതിധ്വനി എക്‌സികുട്ടീവ് മെമ്പർ രാഹുൽ ചന്ദ്രൻ ജീവനക്കാരുടെ നിർദേശങ്ങളടങ്ങിയ മെമോറാണ്ടം മേയർക്കു കൈമാറി. പ്രതിധ്വനി പ്രസിഡനറ് ബിജുമോൻ പ്രതിധ്വനിയുടെ ഉപഹാരം മേയർക്കു നൽകി.
ജിടെക് സെക്രടറിഅനൂപ് അംബിക, ടെക്‌നോപാർക്ക് ബി ഡി എം വസന്ത് വരദ, ടെക്‌നോപാർക്ക് H R മാനേജർ അഭിലാഷ്, 'നടന' യെ പ്രതിനിധീകരിച്ചു ഷാഗിൻ മറ്റു പല സംഘടനകളുടെ പ്രധിനിതികൾ, നിരവധി കമ്പനികളിലെ സി ഇ ഒ മാർ, ജീവനക്കാർ, പ്രതിധ്വനി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.