- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിൽ ഗോപി ഇടപാടുകാരെ പരിചയപ്പെടുന്നതും വിശ്വാസം നേടുന്നതും സുരേഷ് ഗോപിയുടെ പേര് പറഞ്ഞ്; 72 ലക്ഷം അക്കൗണ്ടിലേക്ക് കൈമാറിയപ്പോൾ ആവശ്യപ്പെട്ടത് ഒരു കോടി; കബളിപ്പിച്ചെന്ന് കണ്ടെത്തിയതോടെ പരാതി നൽകി; സുരേഷ് ഗോപിയുടെ സഹോദരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ
കൊയമ്പത്തൂർ: നടനും എംപി.യുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി പ്രതിയായ വഞ്ചനാ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാർ. സുരേഷ് ഗോപിയുടെ പേരുപറഞ്ഞാണ് സുനിൽ ഗോപി പരിചയപ്പെട്ടതെന്നും തങ്ങളെ കാര്യങ്ങൾ വിശ്വസിപ്പിച്ചതെന്നും പരാതിക്കാർ പറയുന്നു.കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്.കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്.കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സിവിൽ കേസ് കോടതിയിൽ എത്തിയതോടെ കോടതി വിൽപ്പന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സ് വ്യവസായിയായ ഗിരിധറിന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുൻകൂർ പണം കൈപ്പറ്റി.
72 ലക്ഷം രൂപയാണ് സുനിൽ ഗോപിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇയാളുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചു.ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്.ഈ തുകയ്ക്ക് പുറമെ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് ബോധ്യപ്പെടാൻ തുടങ്ങിയത്. അധികമായി ആവശ്യപ്പെട്ട ഒരു കോടി കൊടുക്കാൻ വിസ്സമിതിച്ചപ്പോൾ ഭീഷണിയും മുഴക്കി.
ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ കഴിഞ്ഞദിവസമാണ് സുനിൽ ഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരിൽ സിവിൽ കേസ് നിലനിൽക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. തുടർന്ന് സുനിൽ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്തെങ്കിലും മറുപടി ലഭിക്കാതായതോടെ കോയമ്പത്തൂർ പൊലീസിൽ പരാതി നൽകി.
ഇതിനിടെ സുനിൽ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാൻ ശ്രമിച്ചതോടെ പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയുമായിരുന്നു.
അതേസമയം സുനിൽ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭർത്താവ് ശിവദാസും പണം മടക്കി നൽകാൻ സന്നദ്ധത അറിയിച്ചതായി റിയൽ എസ്റ്റേറ്റ് കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് മധ്യസ്ഥതയിൽ കോയമ്പത്തൂരിൽ ചർച്ച നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ