- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19 തൊഴിൽ മേഖലകളിൽ ഇനി വിദേശികൾക്ക് വിസയില്ല; സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുന്ന ജോലികൾക്ക് പ്രവാസി വിസ അനുവദിക്കില്ല
ജിദ്ദ: സൗദിവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി മുതൽ എല്ലാ തൊഴിൽ മേഖലകളിലും വിദേശികൾക്ക് വിസ അനുവദിക്കില്ല. സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുന്ന 19 തൊഴിൽ മേഖലകളിൽ ഇനി മുതൽ പ്രവാസികൾക്ക് പെർമെനന്റ്, ടെമ്പററി, സീസണൽ വിസകൾ അനുവദിക്കുകയില്ലെന്ന് ലേബർ മിനിസ്ട്രി വ്യക്തമാക്കി. ഒട്ടേറെ തൊഴിൽ മേഖലകൾ നിലവിൽ സ്വദേശ
ജിദ്ദ: സൗദിവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി മുതൽ എല്ലാ തൊഴിൽ മേഖലകളിലും വിദേശികൾക്ക് വിസ അനുവദിക്കില്ല. സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുന്ന 19 തൊഴിൽ മേഖലകളിൽ ഇനി മുതൽ പ്രവാസികൾക്ക് പെർമെനന്റ്, ടെമ്പററി, സീസണൽ വിസകൾ അനുവദിക്കുകയില്ലെന്ന് ലേബർ മിനിസ്ട്രി വ്യക്തമാക്കി.
ഒട്ടേറെ തൊഴിൽ മേഖലകൾ നിലവിൽ സ്വദേശികൾക്കായി റിസർവ് ചെയ്യപ്പെട്ടിരിക്കുകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ മേഖലകളിൽ ഇനി സ്വദേശികൾക്ക് മാത്രമായിരിക്കും പ്രവേശനം. സ്വദേശികൾക്കായി റിസർവ് ചെയ്തിരിക്കുന്ന പ്രഫഷനുകളിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുകയുമില്ല. അത്തരം പ്രവാസികളുടെ സർവീസ് മറ്റ് കമ്പനികളിലേക്ക് മാറ്റി നൽകണമെന്നാണ് ലേബർ മിനിസ്ട്രി വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ, സ്വകാര്യമേഖലാ കമ്പനികളിലെ ഹ്യുമാൻ റിസോഴ്‌സസ് വിഭാഗം ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ, പേഴ്‌സണൽ വകുപ്പ് മേധാവി, ലേബർ അഫയേഴ്‌സ് ഡയറക്ടർ, പേഴ്‌സണൽ റിലേഷൻസ് ഡയറക്ടർ, എപ്ലോയ്‌മെന്റ് ക്ലർക്ക്, ടൈംകീപ്പർ, റിസപ്ക്ഷനിസ്റ്റ്(ജനറൽ), റിസപ്ക്ഷനിസ്റ്റ്(ഹോട്ടൽ), റിസപ്ക്ഷനിസ്റ്റ്(ഹോസ്പിറ്റൽസ്), കാഷ്യർ, ടൈപ്പിസ്റ്റ് എന്നിവയാണ് പുതുതായി സ്വദേശികൾക്കു മാത്രമായി റിസർവ് ചെയ്യപ്പെട്ടിട്ടുള്ള പ്രഫഷനുകൾ.