വാഷിങ്ടൺ: പോൺ സിനിമാ താരം റോൺ ജെറെമി തങ്ങളെ ബലാത്സംഗം ചെയ്തു എന്ന് വെളിപ്പെടുത്തി കൂടുതൽ യുവതികൾ രം​ഗത്ത്. ലോസ് ആഞ്ജലിസ് ടൈംസാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷത്തെ പുതുവത്സര ദിനത്തിൽ റോൺ ജെറെമി നടത്തിയ ലൈം​ഗിക അതിക്രമങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 13 സ്ത്രീകളുടെ പരാതിയിൽ 20-ഓളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരേ ആരോപിക്കപ്പെടുന്നത്. മൂന്നു യുവതികളാണ് ആദ്യം പരാതിയുമായി രം​ഗത്തെത്തിയത്. നിലവിൽ തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജെറമി നിഷേധിച്ചിട്ടുണ്ടെങ്കിലും കുറ്റം തെളിഞ്ഞാൽ 250 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 12 യുവതികളും ഒരു കൗമാരക്കാരിയുമാണ് ഏറ്റവും ഒടുവിൽ പരാതിയുമായി രം​ഗത്തെത്തിയത്. അതേസമയം, റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ സ്വമേധയാ റോണിയുടെ അടുത്തേക്ക് എത്തുകയാണ് എന്നുമാണ് ജെറമിയുടെ അഭിഭാഷകൻ പറയുന്നത്.

2020-ലെ പുതുവത്സര ദിനത്തിൽ ഹോളിവുഡിന് പുറത്തുവെച്ച് നടന്ന ലൈംഗികാതിക്രമമാണ് ഏറ്റവും പുതിയ പരാതി. അശ്ലീല സിനിമകളിലെ സൂപ്പർ താരം റോൺ ജെറമിക്കെതിരേ കൂടുതൽ ബലാത്സംഗ പരാതികൾ. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേയാണ്‌ കൂടുതൽ സ്ത്രീകൾ റോണിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ലോസ് ആഞ്ജലിസ് ടൈംസ് റിപ്പോർട്ട് ചെയ്തു. 15 വയസുകാരി മുതൽ 54 വയസ്സുകാരി വരെ പരാതിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പോൺ സിനിമകളിലെ മെഗാ സ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ബലാത്സംഗ ആരോപണങ്ങൾ ഉയർന്നുവരികയാണ്. അതിന്റെ പേരിൽ അടുത്തിടെ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുകയും ചെയ്തിരുന്നു.

2014 മുതൽ 2019 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ നിലവിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ നടൻ. 25,30 വയസ് പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും 33.46 വയസ് പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. ഇതിനുപിന്നാലെയാണ് അശ്ലീലസിനിമകളിലെ സൂപ്പർതാരത്തിനെതിരേ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയത്.

ജൂൺ 30-ന് കേസിന്റെ വിചാരണയ്ക്കിടെ റോൺ ജെറമിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ സ്വമേധയാ റോണിയുടെ അടുത്തേക്ക് പോവുകയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. 2017-ൽ റോളിങ് സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ഗുരുതര ആരോപണങ്ങളും നടൻ നേരത്തെ നിഷേധിച്ചിരുന്നു. ജെറമി മോശമായ രീതിയിൽ സ്പർശിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു ചില സ്ത്രീകൾ മാഗസിനിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ താൻ ഒരിക്കലും ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം.

അശ്ലീലസിനിമ വ്യവസായത്തിലെ പ്രമുഖരിൽ ഒരാളാണ് റൊണാൾഡ് ജെറമി ഹയാത്ത് എന്ന റോൺ ജെറമി. നാല് പതിറ്റാണ്ടിനിടെ 1700-ലേറെ അശ്ലീല സിനിമകളിലാണ് ജെറമി അഭിനയിച്ചത്. അശ്ലീല സിനിമകളിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച താരമെന്ന ഗിന്നസ് റെക്കോഡും ജെറമിയെ തേടിയെത്തി. 2001-ൽ പോൺസ്റ്റാർ- ദി ലെജന്റ് ഓഫ് റോൺ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. കമ്പ്യൂട്ടർ ഗെയിമുകളിലെ കഥാപാത്രമായും ജെറമി പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.