- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങൾ കർശനമാക്കും; 45 വയസ് കഴിഞ്ഞവർ വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തും; കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിർദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. 45 വയസിന് മുകളിലുള്ളവർ വാക്സിൻ സ്വീകരിച്ചാൽ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് ശക്തമാകുന്ന പ്രദേശങ്ങളിൽ 45 വയസ് കഴിഞ്ഞ എല്ലാവരും വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.കോവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാൻ വാക്സിനേഷനും ടെസ്റ്റിംഗും നടത്തുന്നതിനുള്ള ഡൈനാമിക് ആയ പ്രവർത്തനമാണ് വേണ്ടത്. ആർ ടി പി സി ആർ ടെസ്റ്റിങ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോവിഡ് രോഗത്തിൽ വൻതോതിൽ വർദ്ധന ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും കഴിഞ്ഞദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ