മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച 66 പേരെ റോയൽ ഒമാൻ പൊലീസ് വിവിധ സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ പിടികൂടി. വിവിധ മേഖലകളിൽനിന്നും പിടിക്കപ്പെട്ട ഇവരിൽ 37 പേരെ നിയമ നടപടികൾക്കു ശേഷം എംബസികളടെ സഹായത്തോടെ അതാതു നാടുകളിലേക്ക് തിരിച്ചയച്ചു.

ഇങ്ങനെ രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നവർക്ക് ജാലി നൽകുകയോ സംരക്ഷിക്കുകയോ ചെയ്യരുത് അധികൃതർ മുന്നറിയിപ്പ് നല്കി. മാത്രമല്ല രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.