- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഇന്ന് 705 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,471 ആയി
അബുദാബി: യുഎഇയിൽ ഇന്ന് 705 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 73,471 ആയി. ഇവരിൽ 63,652 പേർക്ക് ഇതിനോടകം രോഗമുക്തി നേടാനായി. 494 പേർ ഇന്ന് മാത്രം രോഗമുക്തി നേടി. ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് മരണപ്പെട്ടു. ആകെ 388 കോവിഡ് മരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 9,431 പേർ ചികിത്സയിലുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തുകയും ചികിത്സ നൽകുകയുമാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവിൽ 74 ലക്ഷത്തിലധികം പരിശോധനകൾ രാജ്യത്ത് നടത്തിക്കഴിഞ്ഞു. അതേസമയം രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അധികൃതരുമായി സഹകരിക്കണമെന്നും മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടുന്നത് പ്രധാനമായും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നത് കാരണമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്