തിരുവനന്തപുരം: ദേശീയ യുവജന  ദിനാഘോഷത്തിന്റെ ഭാഗമായി  ടെക്‌നോപാർക്കിൽ എത്തിയ  സ്മൃതി ഇറാനിക്കു ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി കഴക്കൂട്ടം റെയിൽവെ സ്‌റ്റേഷനിൽ കൂടുതൽ  ട്രെയിനുകൾക്ക്  സ്‌റ്റൊപ്പ് അനുവദിക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്‌റ്റെഷന്റെ പേര് ' ടെക്‌നോപാർക്ക് കഴക്കൂട്ടം' എന്ന് പുനർ നാമകരണം ചെയ്യണമെന്നും കഴക്കൂട്ടം റെയിൽവേ സ്‌റ്റേഷനിൽ അത്യാവശ്യം വേണ്ട റിഫ്രഷ് റൂം, വെണ്ടർ സ്റ്റാൾസ് തുടങ്ങിയവ  അനുവദിക്കണമെന്നും  ആവശ്യെപ്പട്ടു കൊണ്ട്  മാനവ വിഭവ ശേഷി വകുപ്പു മന്ത്രി  സ്മൃതി ഇറാനിക്കു നിവേദനം നൽകി.

നിലവിൽ ആലപ്പുഴ വഴി പോകുന്ന ഒരു ട്രെയിനും കഴകൂട്ടത്ത് നിർത്തുന്നില്ല. തിരുവനന്തപുരം  ഗുരുവായൂർ ഇന്റർ സിറ്റി എക്സ്‌പ്രസ്സ് കഴക്കൂട്ടത്ത് നിർത്തിയാൽ അത് ആലപ്പുഴ വഴിയുള്ള യാത്രക്കാർക്ക് വലിയ ഉപകാരം ആകും.

നാഗർകോവിൽ ഭാഗത്ത് നിന്ന് ദിവസേന ടെക്‌നോപാർക്കിൽ വന്നു പോകുന്നവർക്ക് ഉപകാരമാകുന്ന ട്രെയിൻ ആണ് കന്യാകുമാരി മുംബൈ ജയന്തി എക്സ്‌പ്രസ്സ്. നിലവിൽ ഈ ഭാഗത്ത് നിന്നുള്ളവർക്ക് വീട്ടിലേക്കു പോകാൻ സമയത്ത്  വൈകുന്നേരം പരശുരാം കഴക്കൂട്ടത്ത് നിർത്തുന്നുണ്ട്.

ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നൂറു കണക്കിന്  യാത്രക്കാരാണ് ദിവസേന ഇവിടെ നിന്ന് ബസുകളിൽ പോകുന്നത്. ചെന്നൈ, ബാംഗ്ലൂർ  നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ കഴക്കൂട്ടത്ത് നിർത്തിയാൽ വരുമാനത്തിൽ റെയിൽവേക്ക് ഗണ്യമായ വർധനവ് ഉണ്ടാകുമെന്നും നിവേദനത്തിൽ പറയുന്നു.

വടക്കൻ കേരളത്തിൽ നിന്ന് വരുന്ന നൂറു കണക്കിന്  ടെക്‌നോപാർക്ക്  ജീവനക്കാർക്ക് മാവേലി എക്സ്‌പ്രസ്സ് നിർത്തിയാൽ വലിയ ആശ്വാസമാകും എന്നത് തീർച്ച. വേണാട്, ജൻശതാബ്ദി എന്നീ ട്രെയിനുകൾക്ക്     ഞായറാഴ്ച വൈകുന്നേരം സ്‌റ്റോപ്പ് അനുവദിച്ചാൽ നല്ലൊരു ശതമാനം ജീവനക്കാർക്ക് രാത്രിയിൽ തിരുവനന്തപുരം നഗരത്തിൽ പോകാതെ കഴക്കൂട്ടത്ത് ഇറങ്ങാൻ കഴിയും.  

ടെക്‌നോപാർക്കിലെ ജീവനക്കാരുടെ യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാതികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റർസ് (LIBERATORS) എന്നാ ഹ്രസ്വ ചിത്രം നിർമ്മിച്ചാണ്  രണ്ടര  വർഷം മുൻപ്  പ്രതിധ്വനി ആദ്യമായി ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തത്. കൂടുതൽ  ട്രെയിനിനു  സ്‌റ്റോപ്പ്  അനുവദിക്കുന്നതിനായി പ്രതിധ്വനി കാമ്പയിൻ നടത്തുകയും ടെക്‌നോപാർക്ക്  ജീവനക്കാരിൽ നിന്ന് ഒപ്പ് ശേഖരണം  നടത്തുകയും ചെയ്തിരുന്നു. അതിന്റെ കൂടി ഭാഗമായി 2014 ജനുവരിയിൽ  7   ട്രെയിനിനു സ്‌റ്റോപ്പ് ലഭിക്കുകയും കഴകൂട്ടം റെയിൽവേ സ്‌റ്റെഷന്റെ വരുമാനം 10 ഇരട്ടിയോളം ആകുകയും ചെയ്തു.

തുടർന്ന്  DRUCC യിലെ പ്രതിധ്വനി  അംഗം ശിവശങ്കർ ഈ ആവശ്യങ്ങൾ എല്ലാ DRUCC  മീറ്റിങ്ങിനും അവതരിപ്പിക്കുകയും തിരുവനന്തപുരം ഡിവിഷന് ഈ ആവശ്യങ്ങൾ ന്യായമാണ് എന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

താഴെ പറയുന്ന ട്രെയിനുകൾക്കാണ് കഴക്കൂട്ടത്ത് സ്‌റ്റോപ്പ് അനുവദിക്കണം  എന്നാണ് നിവേദനത്തിൽ എന്നാവശ്യപ്പെട്ടത്. നിവേദനത്തിന്റെ പകർപ്പ് റെയിൽവേ മന്ത്രി സുരേഷ് പ്രഭു വിനും പ്രതിധ്വനി അയച്ചു കൊടുത്തിട്ടുണ്ട്.
 
1.      16341/16342 - Trivandrum-Guruvayur Interctiy Express
2.      16315/16316 -Kochuveli -Bangalore Express
3.      16382/16381 -Kanyakumari-Mumbai  CAPE Mumbai Express
4.      12258/12257 - Kochuveli-Yeshwanthpur  Express
5.      16604/16603 -Trivandrum-Mangalore Maveli Express
6.      12076/12075 -Trivandrum-Kozhikode Jan Shatabdi Express
7.      16302/16301 – Trivandrum – Shournur Venad Express
8.      12624/12623 – Trivandrum –Chennai -  Chennai Mail
9.      12696/12695 – Trivandrum – Chennai - Chennai Express