- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വാഹനം നടിയുടെ കാറിനുമുന്നിൽ; മറ്റൊരു കാർ സുനിയുടെ വാഹനത്തിന് പിന്നിലും; ഗൂഢാലോചനാ വാദത്തിന് കരുത്ത് പകർന്ന് സിസിടിവി ദൃശ്യങ്ങളും; സംശയം ബലപ്പെടുപ്പോഴും പൾസർ സുനിയിൽ അന്വേഷണം അവസാനിപ്പിക്കാൻ സാധ്യത
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ കേസിൽ പൾസർ സുനിയും സംഘവും കുടുങ്ങുമെന്നും ഉറപ്പായി. ഇതിന് പിന്നാലെയാണ് പുതിയ സൂചനകൾ ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതായി പൊലീസ്. അങ്കമാലിമുതൽ രണ്ടുവാഹനങ്ങൾ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വാഹനങ്ങളിലൊന്ന് നടിയുടെ കാറിനുമുന്നിലും മറ്റൊരു കാർ സുനിയും മറ്റും സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലുമായി പല ദൃശ്യങ്ങളിലും കാണുന്നുണ്ട്. ഇതിലൊരു വാഹനത്തിന്റെ നമ്പർ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ പൾസർ സുനിയുടെ നിസ്സഹകരണം കേസ് അന്വേഷണത്തെ അട്ടിമറിക്കുകായണ്. എല്ലാം താൻ തന്നെ സ്വന്തമായി ചെയ്തുവെന്നാണ് സുനി പറയുന്നത്. മറ്റാർക്കു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ കേസിൽ പൾസർ സുനിയും സംഘവും കുടുങ്ങുമെന്നും ഉറപ്പായി. ഇതിന് പിന്നാലെയാണ് പുതിയ സൂചനകൾ ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ ചില വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതായി പൊലീസ്.
അങ്കമാലിമുതൽ രണ്ടുവാഹനങ്ങൾ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വാഹനങ്ങളിലൊന്ന് നടിയുടെ കാറിനുമുന്നിലും മറ്റൊരു കാർ സുനിയും മറ്റും സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലുമായി പല ദൃശ്യങ്ങളിലും കാണുന്നുണ്ട്. ഇതിലൊരു വാഹനത്തിന്റെ നമ്പർ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ പൾസർ സുനിയുടെ നിസ്സഹകരണം കേസ് അന്വേഷണത്തെ അട്ടിമറിക്കുകായണ്. എല്ലാം താൻ തന്നെ സ്വന്തമായി ചെയ്തുവെന്നാണ് സുനി പറയുന്നത്. മറ്റാർക്കും പങ്കില്ലെന്നും വ്യക്തമാക്കുന്നു. ഇതോടെ ഗൂഢാലോചന അന്വേഷണവും വഴിമുട്ടി.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻകൂടിയാണ് സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യം പൊലീസ് മുന്നോട്ടുവച്ചത്. തയ്യാറല്ലെന്ന് സുനി കോടതിയിൽ വ്യക്തമാക്കിയതോടെ ഇതിനുള്ള സാധ്യത മങ്ങി. ആക്രമിച്ച ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അന്വേഷണസംഘം അടുത്തദിവസം കോടതിക്ക് കൈമാറും. സൈബർ ഫൊറൻസിക് ലാബിൽനിന്നും ഇതുസംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കിട്ടിയില്ലായിരുന്നുവെങ്കിൽ പൾസർ സുനിയും കേസിൽ നിന്ന് തലയൂരുമായിരുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. ഇതാണ് ഫോറൻസിക് പരിശോധനാ ഫലം അവസാനിപ്പിക്കുന്നത്. സുനിയുടെ അഭിഭാഷകനിൽ നിന്ന് ലഭിച്ച പെൻ ഡ്രൈവിലായിരുന്നു ഇതുണ്ടായിരുന്നത്.
ഈ സാഹചര്യത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരായ കുറ്റപത്രം ഒരുമാസത്തിനകം തയ്യാറാക്കി സമർപ്പിക്കും. ഈ മാസം അവസാനമോ ഏപ്രിൽ ആദ്യമോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ വിചാരണ നടക്കുമെന്നാണു വിവരം.
പിടിയിലായ പ്രതികളുടെ ഫോൺരേഖകൾ ഭൂരിഭാഗവും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. പ്രതികൾ ടെംപോ ട്രാവലറിൽ നടി സഞ്ചരിച്ചിരുന്ന കാർ പിന്തുടരുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്നു ലഭിച്ചു. സുനിൽകുമാർ അഭിഭാഷകന് കൈമാറിയ മൊബൈൽ ഫോണിന്റെയും മെമ്മറി കാർഡിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ തെളിവുകൾ ഏകദേശം പൂർത്തിയായി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സുനി മൊഴിയിൽ ഉറച്ചു നിൽക്കുന്നതിനാൽ ഗൂഢാലോചനയിലേക്ക് അന്വേഷണം നീട്ടാനുമാകില്ല.
ഫോറൻസിക് സയൻസ് ലാബിൽനിന്നുള്ള ഫലം അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി സംഭവദിവസത്തെ ഓരോ നീക്കവും അന്വേഷണ സംഘം ചോദിച്ച് ഉറപ്പുവരുത്തി. ഇതെല്ലാം വിശദീകരിച്ചാകും കുറ്റപത്രം തയ്യാറാക്കുക.