- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പുരോഗതിയെ കുറിച്ചുള്ള സമഗ്രപഠനം; അവശേഷിക്കുന്ന ലിംഗ അസമത്വത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശി; സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്
ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം അമേരിക്കയിലെ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പുരോഗതിയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
നൂറ്റാണ്ടുകളിലൂടെ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ വരുമാനവുമായി ബന്ധപ്പെട്ട സമഗ്ര പഠനമാണ് ഗോൾഡിൻ നടത്തിയത്. ഇപ്പോഴും,അവശേഷിക്കുന്ന ലിംഗസമത്വത്തിലെ വിടവിന്റെ മുഖ്യ സ്രോതസുകളും, മാറ്റങ്ങളുടെ കാരണങ്ങളും ഗോൾഡിന്റെ പഠനം പുറത്തുകൊണ്ടുവന്നു. 200 വർഷത്തെ ഡാറ്റ വിശകലനം ചെയ്തായിരുന്നു പഠനം. 200 വർഷക്കാലയളവിൽ തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തത്തിൽ മുകളിലേക്ക് കുതിക്കുന്ന പ്രവണത കണ്ടില്ല. 19 ാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് കാർഷിക സമൂഹത്തിൽ നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ കാലത്ത് വിവാഹിതരായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞു. 20 ാം നൂറ്റാണ്ടിന്റെ ആദ്യം സേവന മേഖലയുടെ വരവോടെ പങ്കാളിത്തം കൂടാൻ തുടങ്ങി. കുടുംബം, വീട് എന്നിവയിൽ സ്ത്രീകളുടെ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട സാമൂഹിക ധാരണകളിലെ വികാസവും, ഘടനാപരമായ മാറ്റവുമാണ് ഈ പാറ്റേണിന്റെ കാരണമെന്ന് ഗോൾഡിൻ വിശദീകരിച്ചു.
അമേരിക്കൻ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോൾഡിൻ. നിലവിൽ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴിൽ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങൾ. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013-14 അധ്യയനവർഷത്തിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗോൾഡിൻ.