- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്തെ സേവിക്കാൻ..'; ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ പത്ത് മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ വെച്ച് നടക്കും; പ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍
നെടുങ്കണ്ടം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടം സ്റ്റേഡിയത്തിൽ സൈനിക റിക്രൂട്ട്‌മെന്റ് റാലി നടത്തും. ഏകദേശം 4,000 ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 സൈനിക ഉദ്യോഗസ്ഥർക്കായിരിക്കും റിക്രൂട്ട്‌മെന്റ് റാലി നടത്തിപ്പ് ചുമതല.
റാലിക്ക് മുന്നോടിയായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ഉടുമ്പൻചോല തഹസിൽദാരുടെ ചേംബറിൽ അവലോകന യോഗം ചേർന്നു. റാലിയുടെ സുഗമമായ നടത്തിപ്പിന് നെടുങ്കണ്ടത്ത് ഒരുക്കേണ്ട സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം ചർച്ച ചെയ്തു. വിവിധ വകുപ്പുകൾക്ക് നടപ്പാക്കേണ്ട ചുമതലകൾ സംബന്ധിച്ച് കളക്ടർ വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റാലിക്ക് വരുന്ന ഉദ്യോഗാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.