- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിവത്സര എല്‍.എല്‍.ബി. കോഴ്സിലേക്ക് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19 -ല്‍ പറയുന്ന അസല്‍ രേഖകളും സഹിതം ഒക്ടോബര്‍ 30ന് വൈകിട്ട് 3 മണിക്കുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Next Story