- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വണ്ണിന് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടോ? മെയ് 17 ന് കൊച്ചിയിലേക്ക് വാ; ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ സ്‌കോളര്‍ഷിപ്പോടെ ബി.എസ്.സി നഴ്സിങിന് ചേരാന്‍ അവസരം
ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി നഴ്സിങിന് ചേരാന്‍ അവസരം
കൊച്ചി: പ്ലസ് വണ്ണിന് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടോ? ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ സ്‌കോളര്‍ഷിപ്പോടെ ബി.എസ്.സി നഴ്‌സിങ്ങിന് ചേരാന്‍ അവസരം ലഭിക്കുന്നു. 2025 മെയ് 17-ന്, ശനിയാഴ്ച കൊച്ചി ഗോകുലം പാര്‍ക്കില്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് നേരിട്ട് സംസാരിച്ച് അഡ്മിഷന്‍ ഉറപ്പിക്കാം. പ്രവേശനം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം.
ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡും ചേര്‍ന്നാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി ഗോകുലം പാര്‍ക്കില്‍ ഉച്ചയ്ക്ക് ശേഷമാണ് പരിപാടി.
ഇന്ത്യയിലെ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി, എല്‍ ജെ എം യു (LJMU) വിലെ ഇന്റര്‍നാഷണല്‍ ഓഫീസര്‍ ബെഥനി പ്രൈസ് (Bethany Price), ഇന്റര്‍നിം ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ മാത്യു വിര്‍ (Matthew Virr) എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുമായി നേരിട്ടുള്ള ഇടപഴകല്‍ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ ശക്തിപ്പെടുത്താനുള്ള എല്‍ ജെ എം യു (LJMU) വിന്റെ പ്രതിജ്ഞ ഈ സന്ദര്‍ശനം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുകെ സര്‍വകലാശാലയുടെ അനുഭവം നേരില്‍ കൊണ്ടെത്തിക്കുന്ന ഈ സംരംഭം, സര്‍വകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും സെപ്റ്റംബര്‍ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
പ്രധാന ആകര്‍ഷണങ്ങള്‍:
എല്‍ ജെ എം യു (LJMU) പ്രതിനിധികളായ ബെഥനി പ്രൈസും മാത്യു വിറും പങ്കെടുക്കുന്ന നേരിലുള്ള സംവാദം.
യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍
യോഗ്യത നേടിയ അപേക്ഷകര്‍ക്കായി ഐ ഇ എല്‍ ടി എസ് (IELTS) ഒഴിവാക്കല്‍
£9,000 വരെ സ്‌കോളര്‍ഷിപ്പുകള്‍
അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് നഴ്‌സിംഗ് പ്രോഗ്രാമുകളില്‍ പ്രത്യേക ശ്രദ്ധ
25,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികളുമായി നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന എല്‍ ജെ എം യു (LJMU)വിലെ വിദ്യാര്‍ത്ഥി ജീവിതത്തെക്കുറിച്ചുള്ള വിവരണം
ഇപ്പോള്‍ യു.കെയിലെ 1 സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് (Time Out) റാങ്ക് ചെയ്ത ലിവര്‍പൂളിനെക്കുറിച്ചറിയാന്‍ ഒരു അവസരം
( LJMU)എല്‍ ജെ എം യുവിലെ നിര്‍ണായക വ്യക്തികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും അക്കാദമിക് പ്രോഗ്രാമുകള്‍, ക്യാമ്പസ് ജീവിതം, യുകെ വിദ്യാഭ്യാസ വ്യവസ്ഥ എന്നിവയെക്കുറിച്ച് അറിവ് ലഭിക്കുകയും ചെയ്യാനുള്ള വിലപ്പെട്ട അവസരമാണ് ഈ പരിപാടി.
പരിപാടിയില്‍ പങ്കെടുക്കുന്നത് സൗജന്യമാണ്, എന്നാല്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ ഉപദേശകര്‍ എന്നിവര്‍ പങ്കെടുക്കാന്‍ ക്ഷണം ചെയ്യുന്നു.
പരിപാടിയുടെ വിശദാംശങ്ങള്‍:
തീയതി: ശനിയാഴ്ച, 2025 മെയ് 17
സമയം: ഉച്ചയ്ക്ക് ശേഷം
സ്ഥലം: ഗോകുലം പാര്‍ക്ക്, കൊച്ചി
സൗജന്യ രജിസ്‌ട്രേഷന്‍ ലിങ്ക്.
https://zfrmz.com/PEecE7mW7VMYo0P8eBzL