തലശേരി: കണ്ണൂരിൽ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളുടെ കടിയേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടി മരിച്ചു. തെരുവു നായ്ക്കളുടെ ക്രമണത്തിലാണ് പതിനൊന്ന് വയസ്സുകാരൻ മരിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനും സംസാരശേഷിയുമില്ലാത്ത കുട്ടിയാണ് നിഹാൽ.

വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി അക്രമിച്ചതെന്നാണ് കരുതുന്നത്. വീടിന്റെ 500 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെയാണ് നിഹാലിനെ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം വൈകുന്നേരം മണിയോടെ കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട്ടിന് സമീപം കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയിൽ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. രക്തംവാർന്നാണ് കുട്ടിയുടെ മരണമെന്നാണ് സൂചന.

ബഹ്‌റിനിൽ ജോലി ചെയ്യുന്ന നൗഷാദ് - നുസീഫ ദമ്പതികളുടെ മകനാണ് നിഹാൽ. കഴിഞ്ഞ ദിവസം പാനൂരിൽ ഒന്നര വയസുകാരനെയും അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിയെയും തെരുവ് നായ കടിച്ചു ഗുരുതരമായി പരുക്കേൽപിച്ചിരുന്നു. ഈ കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രദേശത്ത് തെരുവുനായ ശല്യം അത്രയ്ക്കുള്ള പ്രദേശമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂരിനെ നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെല്ലാം ഈ ദാരുണ സംഭവത്തിന്റെ ആഘാതത്തിലാണ്. നാളെ പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരത്തിൽ കൂടുതൽ വ്യക്തതകൾ വരികയുള്ളൂ.