വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകള്‍ ആന്‍ഡ്രില്‍ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്ില്‍ പെട്ടത്. ദമ്പതികളുടെ മകന്‍ ആദിര്‍യാന്‍ സംഭവസമയത്ത് ഒപ്പമില്ലായിരുന്നു. കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് ആദിര്‍യാന്‍ മാത്രമാണ്.

അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്‍ഡ്രില്‍ ഡാലസ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു.

എതിരെ വന്ന കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറില്‍ ഇടിക്കുകയായിരുന്നു.

അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗതയിലുമാണ് ഉണ്ടായിരുന്നത്. അരവിന്ദിന്റെ കാറിലേക്ക് വന്നിടിച്ച കാറിന്റെ ഡ്രൈവറുടേത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ആദിര്‍യാന് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ ഗോഫണ്ട് മി പേജ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.