- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നു
അങ്കമാലി:നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ ടാങ്കർ ലോറി ഇടിച്ചതിന്റെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും വായുവിൽ ഉയർന്ന് തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ.വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ തെറിച്ച് വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി.രക്തം വാർന്ന് തൽക്ഷണം മരണം.മൃതദ്ദേഹങ്ങളിലൊന്ന് വികൃതമായ നിലയിലെന്നും സൂചന.ഇന്ന് രാവിലെ ദേശീയപാതയിൽ അങ്കമാലി പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെ
ഐമുറി മണിയച്ചേരി ത്രേസ്യാമ്മ പൈലി(72)പൂപ്പാനി തൊടാപ്പറമ്പ് മാഞ്ഞാലിക്കുടി ഡീന ചിന്നക്കുട്ടി(48)എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.ഇവർ ഓപ്ക്ഷൻ ടെക്സ്റ്റയിലിന്റെ ക്യാന്റിൻ ജീവനക്കാരാണെന്നാണ് അറിയുന്നത്.ഇരുവരും ഓട്ടോയിൽ നിന്നിറങ്ങി,പിന്നിൽ വർത്തമാനം പറഞ്ഞ് നിൽക്കവെയാണ് നിയന്ത്രണം വിട്ട് വരികയായിരുന്ന ടാങ്കർ ലോറി ഇടിച്ചുതെറിപ്പിച്ചത്.ഇവരെ ഇടിച്ചതിനൊപ്പം ഓട്ടോയിലും ലോറി ഇടിച്ചിരുന്നു.
ഇതെത്തുടർന്ന് ഒട്ടോ റോഡിൽ വട്ടം മറിഞ്ഞു,പിന്നെയും വാഹനം മുന്നോട്ടുപോയപ്പോൾ ഇടിച്ചുതെറിപ്പിച്ചവരുടെ ദേഹത്ത് ചക്രങ്ങൾ കയറി ഇറങ്ങിയിരുന്നു.സമീപക്കെ കെട്ടിടത്തിന്റെ മതിലിൽ ഇടിച്ചാണ് ടാങ്കർ ലോറി നിന്നത്.മലിന ജലം കൊണ്ടുപോകുന്ന പഴക്കം ചെന്ന ടാങ്കർ ലോറിയാണ് ആപകടം സൃഷ്ടിച്ചത്.ഡ്രൈവറെയും വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപകടം നടക്കുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു.ഈ സമയം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വാഹനം തെന്നിമാറിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം.ഓട്ടോ ഡ്രൈവർ മുടിക്കൽ എടയത്ത് ലാലു(33), കെ എസ് ആർ ടി സി അങ്കമാലി ഡ പ്പോയിലെ ജീവനക്കാരായ സിനി(48),അനിൽകുമാർ(48) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.ഇവർ ഇരുവരും വഴിയാത്രക്കാരായിരുന്നു.
ഇവർ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.മൃതദ്ദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.അങ്കമാലി പൊലീസ,് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
മറുനാടന് മലയാളി ലേഖകന്.