തിരുവനന്തപുരം:കരകുളം പാറക്കല്‍വിളാകം രേവതിയില്‍ എസ് പ്രേംശങ്കര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. അമൃത ടിവിയില്‍ ന്യൂസ് ക്യാമറാമാനായി ജോലി ചെയ്തു വരികയായിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് തിരുവനന്തപുരത്ത് നടത്തും. ഗംഗയാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സ്‌നേഹ ശങ്കര്‍ മകളാണ്.