- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
പത്തനംതിട്ട:ശബരിമലയിൽ നിന്ന് മടങ്ങും വഴി ബസ് മറിഞ്ഞ് അപകടമുണ്ടായ തീർത്ഥാടകർക്ക് ചികിൽസയും നൽകി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോളും കളിച്ച് താമസ സ്ഥലത്തേക്ക് പോയതായിരുന്നു ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലെ മെഡിക്കൽ ഓഫീസർ ഡോ. സി.ജി. ഗണേശ് (35). ബുധനാഴ്ച രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ ഒപ്പം ജോലി ചെയ്യുന്നയാൾ അന്വേഷിച്ച് നന്നുവക്കാട് പുന്നലത്ത് പടിയിലെ താമസ സ്ഥലത്തേക്ക് ചെന്നു. പല തവണ വിളിച്ചിട്ടും അനക്കമില്ല. ഒടുക്കം സമീപവാസികളുടെയും പൊലീസിന്റെയും സഹായത്തോടെ പിൻവാതിൽ പൊളിച്ച് അകത്തു കയറുമ്പോഴാണ് ഗണേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം കൈമനം ഗണേശ് ഭവനിൽ ഡോ. ജി. എസ് ഗണേശ് (35) ജനറൽ ആശുപത്രിയിൽ എത്തിയിട്ട് നാലു വർഷത്തിലധികമായി. പ്രഭാത ഭക്ഷണവുമായി എത്തിയയാൾ വീട് അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ട് ഏറെ നേരം വിളിച്ചെങ്കിലും തുറക്കാതിരുന്നപ്പോൾ കെട്ടിട ഉടമ മുഖേന പൊലീസിൽ അറിയിച്ചു. പൊലീസ് കതക് കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് ഡോക്ടറെ തൂങ്ങിയ നിലയിൽ കണ്ടത്. മുറിയിലെ ഭത്തിയിൽ കൈയിൽ മഷി മുക്കി പതിപ്പിച്ചിട്ടുണ്ട്. 'ഒറ്റയ്ക്കാണ്, തോറ്റുപോയി. ഞാൻ പോകുന്നു. ആർക്കും നിഴലാകുന്നില്ല... എന്നീ വിവരങ്ങൾ ഭിത്തിയിൽ എഴുതിയിട്ടുണ്ട്. ഭാര്യയും ബന്ധുക്കളും എത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ ഡോ. ആര്യ (ഇ.എസ്‌ഐ ആശുപത്രി, ആലപ്പുഴ). മൂന്ന് വയസുള്ള മകളുണ്ട്.
നാല് വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്നു ഡോ. ഗണേശ്. കോവിഡ് ചികിത്സാ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്