പത്തനംതിട്ട: സിവില്‍ പോലീസ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റാര്‍ രഞ്ജിനി നിലയത്തില്‍ ആര്‍.ആര്‍. രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നാണ് ഇദ്ദേഹത്തെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് അഴിച്ചിറക്കി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അച്ചടക്ക രഹിതമായ പെരുമാറ്റത്തിന്റെ പേരില്‍ രതീഷ് ഇടയ്ക്ക് സസ്പെന്‍ഷനിലായിരുന്നു. പത്തനംതിട്ടയില്‍ നിന്നുമാണ് തിരുവല്ലയിലേക്ക് സ്ഥലം മാറ്റിയത്. അവിടെ കൃത്യമായി ജോലിക്ക് ഹാജരാകാറില്ലായിരുന്നു. ഒരു മാസമായി അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇതിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.