- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍; സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകം; പോലീസ് അന്വേഷണത്തില്‍; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില്‍ മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്‍
തിരുവനന്തപുരം: സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഹോട്ടല്‍ മുറിയില്‍ പിടിവലിയുടെയൊന്നും ലക്ഷണമില്ലെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടല്‍ ആരോമ ക്ലാസികിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരി തുടങ്ങിയ സീരിയയില്‍ അടക്കം നിര്‍ണ്ണായക വേഷം ചെയ്തിരുന്നു. എറണാകുളം സ്വദേശിയാണ്. അഭിനയത്തിന് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു ദിലീപ് ശങ്കര്‍. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസും നടത്തിയിരുന്നു. മാജിക് ഫുഡ്‌സ് എന്ന പേരില്‍ ചപ്പാത്തിയ്ക്ക് പുറമേ പല ഉല്‍പ്പനങ്ങളും വിപണിയില്‍ എത്തിച്ചിരുന്നു. ഇതെല്ലാം വമ്പന്‍ വിജയമായിരുന്നു. സീരീയല്‍ താരങ്ങളെ അടക്കം അണിനിരത്തിയായിരുന്നു ഈ ഭക്ഷണ സാധനങ്ങളുടെ പ്രമോഷന്‍ നടത്തിയത്.
ഒപ്പം അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നുവെന്നാണ് വിവരം. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുമെന്നും കന്റോണ്‍മെന്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ.